ന്യൂയോക്ക്: ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന്  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.  ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച്  2022   ഡിസംബർ മുന്ന്   ശനിയാഴ്ച  അഞ്ചു  മണി മുതൽ(1050 Georges Post Road, NJ 08863 )നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനം  വൻപിച്ച  വിജയമാക്കാൻ ആതിഥേയത്വം വഹിക്കുന്ന  ഫൊക്കാന  ന്യൂ ജേഴ്സി റീജിയന്റെ എല്ലാ പിൻതുണയും ഉണ്ടെന്ന്  റീജണൽ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടിയും  അറിയിച്ചു.

മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തന ഉൽഘാടനം  ഒരു ആഘോഷമായി തന്നെയാണ്

ന്യൂ ജേഴ്സിയിൽ ക്രമീകരിച്ചിരിക്കുന്നത്.   പ്രവർത്തന ഉൽഘാടനത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന നേതാക്കളെ  സ്വികരിക്കാനും , ഈ  ഉൽഘാടന ചടങ്ങു ഒരു ചരിത്രമാക്കാനും   ന്യൂ ജേഴ്സി റീജണിൽ നിന്നുമുള്ള എല്ലാ  അംഗസംഘടനകളും അസോസിയേഷൻ  ഭാരവാഹികളും പ്രവർത്തകരും ഒത്തൊരുമയോടെയാണ്  പ്രവർത്തിക്കുന്നത്.

ഫൊക്കാനയുടെ   പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ  പ്രവർത്തനങ്ങൾ  എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവെൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ  ചർച്ച ചെയ്തു തിരുമനിക്കുമെന്ന് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും   അറിയിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി പ്രവർത്തന ഉൽഘാടനത്തിന്റെ  വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം  നടത്തി വരികയാണെന്നും,  . ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടിലാത്ത തരത്തിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ  ഒരു ഉൽഘാടന ചടങ്ങായിരിക്കും  ന്യൂ ജേഴ്സിയിൽ നടക്കാൻ പോകുന്നത്. കലാ പരിപാടികളുലൂടെ  മേന്മ കൊണ്ടും പങ്കെടുക്കുന്നവരുടെ  പ്രധിനിത്യംകൊണ്ടും ഈ ഫൊക്കാന പ്രവർത്തന ഉൽഘാടനം  വ്യത്യസ്‍തമായിരിക്കുമെന്ന് ഫൊക്കാനയുടെ ന്യൂ ജേഴ്സിയിലെ അംഗസംഘടനകൾ ആയ  കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്.) പ്രസിഡന്റ് ഫ്രാൻസിസ് കാരക്കാട്ട് , മഞ്ചു പ്രസിഡന്റ് ഷൈനി രാജു , നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ് എന്നിവർ അറിയിച്ചു.

ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് നടത്തുന്ന ഫൊക്കാനയുടെ  പ്രവർത്തന ഉൽഘാടനത്തിലേക്ക്  നിങ്ങൾ ഓരോരുത്തരെയും ന്യൂ ജേഴ്സിയിലേക്ക് സ്വാഗതം ചെയ്യുന്നതായി     ആതിഥേയത്തിന് ചുക്കാൻ പിടിക്കുന്ന     ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് മെംബേർസ് ആയ  സജിമോൻ ആന്റണി , മാധവൻ നായർ, നാഷണൽ കമ്മിറ്റി മെംബേർ ആയ കോശി കുരുവിള  എന്നിവർ  അറിയിച്ചു.

ശനിയാഴ്ച ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി