Blog
ഫൊക്കാന പ്രവര്‍ത്തന ഉല്‍ഘാടനത്തിന് ട്രസ്റ്റീബോര്‍ഡിന്റെ അഭിനന്ദങ്ങള്‍.
ന്യൂയോക്ക്: ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസ്സില്‍ വെച്ച് 2022 ഡിസംബര്‍ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതല്‍ നടക്കുന്ന ഫൊക്കാന പ്രവര്‍ത്തന ഉല്‍ഘാടനത്തിന് ട്രസ്റ്റീബോര്‍ഡിന്റെ അഭിനന്ദങ്ങള്‍ അറിയിക്കുന്നതായി ചെയര്മാന് സജി പോത്തന്, വൈസ് ചെയര്‍ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന് എന്നിവര്‍ അറിയിച്ചു.
ഫൊക്കാനയുടെ നാലു പതിറ്റാണ്ട് ചാരിറ്റി, വിദ്യാഭ്യാസ, ഭാഷാ, സാമൂഹ്യ, സാംസ്കാരിക രംഗത്തിന് ഫൊക്കാനാ നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണ്, ഇനിയും ഈ പ്രവര്‍ത്തനം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി കൂടുതല്‍ വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് . ട്രസ്റ്റീ ബോര്‍ഡ് അഭിപ്രയപ്പെട്ടു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ ആ നാനാത്വത്തില്‍ ഏകത്വം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു സംഘടനയാണ് ഫൊക്കാന. ഓരോ പ്രവാസി മലയാളിയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് നാല് പതിറ്റാണ്ടു തികയുമ്പോള്‍ ഇടക്ക് വെച്ച് ചില ഇലകളും പൂക്കളും എക്കെ കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കര്‍ത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്.
അതിനാല്‍ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണില്‍ വേരുറപ്പിച്ച്, ഇലകള്‍ തളിര്‍ത്ത്, പൂക്കള്‍ വിരിയിച്ചുകൊണ്ടേയിരിക്കുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങള്‍ക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവര്ത്തനമനുഷ്ഠിച്ചു പോരുന്നു. അമേരിക്കന്‍ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖങ്ങളിലും ഫൊക്കാനയുടെ സഹായഹസ്തങ്ങള്‍ അസ്ത്രവേഗത്തില്‍ പാഞ്ഞെത്തിയിട്ടുണ്ട്. അത് ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും.
മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തന ഉല്‍ഘാടനം ഒരു ആഘോഷമായി തന്നെ നടത്തുമ്പോള്‍ അതിനു എല്ലാവിധ ആശംസകളും അഭിനന്ദങ്ങളും നേരുന്നതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് സജി പോത്തന്, വൈസ് ചെയര്‍ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന്, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന് നായര്‍, ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി, ജോജി തോമസ്, ടോണി കള്ളക്കവുങ്കന് എന്നിവര്‍ അറിയിച്ചു.
Congratulation to the Board of Trustees for the launch of Fokana.