Blog
ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കുള്ള പ്രത്യേക നികുതി പിന്‍വലിച്ചു; തീരുമാനം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ
ശ്രീകുമാർ ഉണ്ണിത്താൻ
ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രത്യേക നികുതി പിൻവലിക്കുന്നതായി ധനമന്ത്രി അറിയിച്ചതായി ഫൊക്കാനപ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി രണ്ടു ദിവസമായി നടത്തിയ ചർച്ചയിൽ ആണ് പ്രവാസികളുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമായത് .പ്രവാസി മലയാളികളെ,പ്രത്യേകിച്ച് അമേരിക്കൻ മലയാളികളെ ബാധിക്കുന്ന ഒരു വിഷയത്തിൽ ഉചിതമായ തീരുമാനം ധനമന്ത്രി കൈക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു .
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേകം നികുതി ഏര്‍പ്പെടുത്തും എന്ന ധനകാര്യ മന്ത്രി കെ ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രവാസലോകത്തെ ആകെ അമ്പരപ്പിച്ചിരുന്നു . കേരളത്തില്‍ പതിമൂന്നു ലക്ഷത്തോളം വീടുകൾ ഇപ്പോള്‍ ആള്‍താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുണ്ട് . ഈ വീടുകൾ എല്ലാം പ്രവാസികളുടെ വീടുകൾ ആണ്. നാട്ടിൽ ജോലികിട്ടാത്തത് മൂലമാണ് പലരും പ്രവാസ ജീവിതം തെരെഞ്ഞടുക്കുന്നത് . പ്രവാസികള്‍ ചോര നീരാക്കി കഷ്ടപ്പെട്ടു ഉണ്ടാകുന്ന പണം വസിക്കുന്ന നാട്ടിലും ടാക്സ് കൊടുത്തതിന് ശേഷമാണ് ബാക്കി അല്പം കേരളത്തിൽ സമ്പാദിക്കുന്നത്.
അങ്ങനെയുള്ള സംമ്പാദ്യം ആണ് അവരുടെ ഇഷ്ടമുള്ള വീടുകൾ ആക്കി മാറ്റുന്നത്. ഏതൊരു മലയാളിയുടെയും ആഗ്രഹവും അഭിലാഷവും ആണ് സ്വന്തമായ ഒരു വീട് എന്നത് . അത് മനസ്സിന് ഇഷ്ടപ്പെട്ട ഒരു വീടാകാൻ നാം പരമാവധി ശ്രമിക്കാറുണ്ട് . ഒരു വീട് നിർമ്മിക്കാൻ വേണ്ടി പ്രവാസി ആവുന്ന പല മലയാളികളെയും നാം കാണാറുമുണ്ട്.അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി വന്നാൽ വലിയ പ്രയാസങ്ങൾ ലോക പ്രവാസികൾക്ക് നേരിടേണ്ടി വന്നേനെ .അതിനാണിപ്പോൾ പരിഹാരമായിരിക്കുന്നത് .ചർച്ചയിലൂടെ ഇത് പരിഹരിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടായിരുന്നു എന്ന് ഡോ . ബാബുസ്റ്റീഫൻ അറിയിച്ചു.ഫൊക്കാനയെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനുമായുള്ള ചർച്ചയിൽ പിന് വലിക്കുവാൻ തീരുമാനമെടുത്ത ധനമന്ത്രി കെ.എൻ ബാലഗോപാലിനെ ഫൊക്കാന അഭിന്ദിക്കുന്നതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു.