Blog
ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു; മില്ലി ഫിലിപ്പ് റീജണൽ കോഓർഡിനേറ്റർ
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി മില്ലി ഫിലിപ്പ് , റീജണൽ സെക്രട്ടറി മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ അമിത പ്രവീൺ, കമ്മിറ്റി മെംബേഴ്സ് ആയി രെഞ്ചു സുദീപ് , നിഷ രാകേഷ് , അഞ്ജന അജിത് , ഐശ്വര്യ അരവിന്ദ് , സൂര്യ അനീഷ് , സൂര്യ അജിത് ,ആനി ജോതിസ്, ആലീസ് ജോൺ , ആതിര ജിനേഷ് , രേവതി രഞ്ജിത് , പ്രതിഭ മാത്യൂസ് , രേഷ്മ അനിൽ , ഗ്രീഷ്മ അരുൺ എന്നിവരെ തെരഞ്ഞടുത്തതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് ജോർജ് അറിയിച്ചു.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വിമൻസ് ഫോറം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാട്ടിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന നേഴ്സിങ്ങിനു പഠിക്കുന്ന കുട്ടികൾക്ക് ധനസഹായം ഉൾപ്പെടെ നിരവധി ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
പുതിയതായി തെരഞ്ഞടുത്ത ഫിലാഡൽഫിയ റിജിന്റെ ഭാരവാഹികൾക്കു എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.