Blog
ഫൊക്കാനാ ടുഡേ കേരളാ കൺവൻഷൻ പതിപ്പ് മന്ത്രി ജി.ആർ അനിൽ മീഡിയാ സെമിനാറിൽ വെച്ച് പ്രകാശനം ചെയ്തു
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻനോടനുബന്ധിച്ചു ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേ കേരളാ കൺവൻഷൻ പതിപ്പ് ഭക്ഷ്യ സിവിൽ സപ്ലൈയ്സ് വകുപ്പ് മന്ത്രി ജി.ആർ അനിൽ മീഡിയാ സെമിനാറിൽ വെച്ച് പ്രകാശനം ചെയ്തു .ഏതൊരു ജനാധിപത്യ സംവിധാനത്തിലും മാധ്യമങ്ങളുടെ പങ്ക് നിസ്തുലമെന്ന് കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഫൊക്കാനയുമായി അടുപ്പമുണ്ടായിരുന്ന ഈയിടെ അന്തരിച്ച പത്രപ്രവർത്തകൻ ജി.ശേഖരൻ നായർ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി . ജനങ്ങളുടെ മനസിൽ ഇടം പിടിച്ച പത്രപ്രവർത്തകനായിരുന്നു ജി ശേഖരൻ നായരെന്ന് അദ്ദേഹം പറഞ്ഞു.ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡെ മന്ത്രി റീജിയണൽ വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ളയ്ക്ക് നൽകി നിർവ്വഹിച്ചു . പത്രപ്രവർത്തകരായ എസ്. ആർ. ശക്തിധരൻ , രാജീവ് ദേവരാജൻ , ജോൺ മുണ്ടക്കയം, പാർവ്വതിദേവി, എസ്. ബിജു, പ്രവീൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ഫൊക്കാന ടുഡേ എഡിറ്റോറിയൽ ബോർഡ് അംഗം അപ്പുക്കുട്ടൻ പിള്ള ആമുഖ പ്രഭാഷണം നടത്തി. വി.എസ്. രാജേഷ് മോഡറേറ്ററായി. ട്രഷറാർ ബിജു ജോൺ കൊട്ടാരക്കര സ്വാഗതം പറഞ്ഞു