Blog
ഫ്രാങ്ക് ഇസ്ലാമിന്റെ സായാഹ്ന പാർട്ടിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഡോ. ബാബു സ്റ്റീഫനും (ജോസ് കണിയാലി)
ജോസ് കണിയാലി
വാഷിംഗ്ടൺ ഡിസി: പ്രമുഖ ഇന്ത്യൻ അമേരിക്കക്കാരനും ഡെമോക്രാറ്റുമായ ഫ്രാങ്ക് ഇസ്ലാമിന്റേയും കുടുംബത്തിന്റേയും സായാഹ്ന പാർട്ടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും പങ്കെടുത്തു. ഫ്രാങ്ക് ഇസ്ലാമും ഭാര്യ ഡെബി ഡ്രൈസ്മാനും വർഷങ്ങളായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്ന ദമ്പതികളാണ്. ഇവരുടെ വീടിനെ അറിയപ്പെടുന്നതു തന്നെ പ്രോട്ടോ മാക്കിന്റെ അഭിമാനം എന്നാണ്. അമേരിക്കയിലേയും, ഇന്ത്യയിലേയും രാഷ്ട്രീയത്തെ കൃത്യമായി വിലയിരുത്തുന്ന വ്യക്തിയും സുഹൃത്തുമാണ് ഫ്രാങ്ക് ഇസ്ളാമെന്ന് ഡോ. ബാബു സ്റ്റീഫൻ കേരളാ എക്സ് പ്രസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെക്കുറിച്ച് ഏറെ മതിപ്പുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹവുമായുണ്ടായ സൗഹൃദം ഇന്ത്യൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധിക്ക് ഒരുക്കിയ സായാഹ്ന ഡിന്നറിൽ പങ്കെടുക്കുവാൻ അവസരമൊരുക്കിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഐ ടി സംരംഭകനും, എഫ് ഐ ഇൻവെസ്റ്റ് മെന്റ് ഗ്രൂപ്പിന്റെ തലവനുമാണ് ഫ്രാങ്ക് ഇസ്ലാം.ക്യു. എസ്. എസ് ഗ്രൂപ്പിന്റെ സ്ഥാപകൻ സി.ഇ.ഒ യും ആണ് അദ്ദേഹം. 2022 മുതൽ വൈറ്റ് ഹൗസ് കമ്മീഷൻ ഓൺ പ്രസിഡൻഷ്യൻ സ്കോളേഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തനം തുടരുന്ന അദ്ദേഹത്തിന്റെ വീട് വൈറ്റ് ഹൗസിന് സാമ്യമുള്ളതായാണ് നിർമ്മിച്ചിരിക്കുന്നത്. പത്ത് ഏക്കറിൽ പരന്നു കിടക്കുന്ന 47000 ചതുരശ്ര അടിയുള്ള വീടിന്റെ ഒരു ഭാഗം ഇന്ത്യൻ രാഷ്ട്രപതിഭവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.
രാഹുൽ ഗാന്ധിക്കായി ഒരുക്കിയ കൂടിക്കാഴ്ചയിൽ ഫൊക്കാന പ്രസിഡന്റ്, സംരംഭകൻ എന്ന നിലയിൽ ഡോ. ബാബു സ്റ്റീഫന് ലഭിച്ച ക്ഷണം മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് യുവ ജനങ്ങളെ ആകർഷിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിച്ചു വരവെ ഇത്തരം കൂടിക്കാഴ്ചകളും മറ്റും ഫൊക്കാനയ്ക്ക് അന്തർദ്ദേശീയ തലത്തിൽ വളരുവാൻ അവസരമുണ്ടാകുമെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഫ്രാൻക് ഇസ്ലാം