Blog
അമേരിക്കഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ ജേഴ്സി : ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച . 5 മണിക്ക് സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ് Inc , 199 റിവർ റോഡ് ന്യൂ മിൽഫോഡ് , ന്യൂ ജേഴ്സി യിൽ വെച്ച് റീജണൽ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കും.
ഫൊക്കാനയുടെ ദേശീയ നേതാക്കളായ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർ സജിപോത്തൻ,ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പൻ ,ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ സജിമോൻ ആന്റണി , മാധവൻ നായർ , പോൾ കറുകപ്പള്ളിൽ, ടോണി കല്ലാകാവുങ്കൽ നാഷണൽ കമ്മിറ്റി മെംബർ കോശി കുരുവിള തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്.
റീജിയണല്‍ മീറ്റിങ്ങ് വളരെ അധികം നല്ല കലാപരിപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്..മനോഹരമായ സിറ്റ് ഡൗൺ ഡിന്നറോട് കൂടിയാണ് ഈ മീറ്റിങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. .ഇതിലേക്ക് ഏവരെയും കുടുബത്തോടൊപ്പം സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി റീജിണൽ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടി, കേരളാ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കരക്കാട്ടു ,മാഞ്ചു പ്രസിഡന്റ് ഡോ . ഷൈനി രാജു ,നാമം പ്രസിഡന്റ് ആശാ മേനോൻ എന്നിവർ അറിയിച്ചു.