Blog
വക്കം പുരുഷോത്തമന് ഫൊക്കാനയുടെ ആദരഞ്ജലികൾ
പ്രിയങ്കരനായ ശ്രീ വക്കം പുരുഷോത്തമന്റെ മരണവാർത്ത വളരെ വേദനയോടെയാണ് നാം എല്ലാം കേട്ടത്. ഈ വിയോഗത്തിൽ ഫോക്കാന ആദരാഞ്ജലികൾ അർപ്പിക്കുന്നു അദ്ദേഹം മന്ത്രി ആയിരുന്നപ്പോൾ ഫൊക്കാനയുമായി സഹകരിച്ചു വളരെ അധികം പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താൻ കഴിഞ്ഞത് അദ്ദേഹത്തിന് ഫൊക്കാനയുമായുള്ള അടുപ്പം കൊണ്ട് മാത്രമാണ്. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ചോദിച്ചു അറിയുന്നതിലും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലും അദ്ദേഹം എപ്പോഴും താൽപ്പരനായിരുന്നു, അദ്ദേഹത്തിന്റെ നിര്യണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
പ്രസിഡന്റ് ബാബു സ്റ്റീഫനുമായി അടുത്ത ആത്മ ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു വക്കം പുരുഷോത്തമൻ
അദ്ദേഹം നേരിട്ടത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് വക്കം പുരുഷോത്തമന്റെത് . പ്രിയപ്പെട്ട വക്കം പുരുഷോത്തമന് എന്റെ കണ്ണീർ പ്രണാമം അർപ്പിക്കുന്നതായി സെക്രട്ടറി കല ഷഹി അറിയിച്ചു.
പൊതുപ്രവർത്തന മേഖലയിൽ നിറ സാനിദ്യമായിരുന്ന വക്കം പുരുഷോത്തമന് കണ്ണീരോടെ വിട, അദ്ദേഹം നമ്മുളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.
വക്കം പുരുഷോത്തമന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.