Blog
ലോക മലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ: ഡോ. ബാബു സ്റ്റീഫൻ
ലോക മലയാളികൾക്ക് അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്, പുതുവത്സര ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമായി ആകാശത്തു നക്ഷത്രം തെളിഞ്ഞ ദിവസമാണ് ക്രിസ്തുമസ്. ബെത്ലഹേമിലെ പുൽക്കൂട്ടിൽ തിരുപ്പിറവിയുടെ ആഘോഷം ലോകമെങ്ങും ആവേശമുണർത്തുന്നു. കരുണയുടെ കരമാണ് യേശുക്രിസ്തുവിന്റേത്. ഈ കരത്തിന്റെ ബലത്തിൽ ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യർ ജീവിക്കുന്നു. അതുപോലെയാണ് ഫൊക്കാനയും. ഫൊക്കാനയും സഹജീവികളെ കരുതുകയും അവർക്ക് വേണ്ടതെല്ലാം നൽകുന്ന വലിയ പ്രസ്ഥാനമാണ്.
“നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എനിക്കേറ്റവും പ്രിയപ്പെട്ട യേശു വചനമാണ് ഇത്. ഞാൻ ഉൾപ്പെടുന്ന ഏത് പ്രസ്ഥാനത്തിലൂടെയും സഹജീവികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത് ഇത്തരം മഹത് ചിന്തകരുടെ പിൻബലത്തിലാണെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
നാം ജീവിക്കുന്ന കാലത്തെയും ലോകത്തെയും ശാന്തിക്കു തിരി കൊളുത്താൻ പ്രാപ്തമായ ഏറ്റവും ഉജ്ജ്വലവും ശക്തവുമായ ദൈവ സന്ദേശമാണ് യേശു ലോകത്തിന് നൽകിയതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. കരുണയുള്ള ഹൃദയത്തിന്റെ കാഴ്ചകൾ സുന്ദരമാകുമെന്നും ദയയുള്ള കരങ്ങളും പ്രവർത്തികൾ വിശുദ്ധമാകുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് യേശുവിന്റെ പല ചിന്തകളും.
യുദ്ധങ്ങളും വിലാപങ്ങളും അശാന്തി നിറയ്ക്കുന്ന താഴ്വാരങ്ങള്‍ ഇനിയും ബാക്കിയുള്ള ഒരു ലോകത്തിൽ നാം ജീവിക്കുന്ന ജീവിതത്തെ അർത്ഥപൂർണ്ണവും മഹത്വരവുമാക്കാൻ ഈ ക്രിസ്തുമസ് കാലം മാറ്റിവയ്ക്കാമെന്ന് ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കര പറഞ്ഞു.
ഏവർക്കും ഹൃദയം നിറഞ്ഞ തിരുപ്പിറവി ദിനത്തിന്റെ നന്മകളാൽ സമ്പന്നമായ ക്രിസ്തുമസ്, പുതുവത്സര ആശംസകൾ നേരുന്നതായി ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റീ ബോർഡ് ചെയർമാന്, അംഗങ്ങള്‍, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, വനിതാ ഫോറം ചെയർപേഴ്സൺ, അംഗങ്ങൾ, ഫൊക്കാന കൺവൻഷൻ കമ്മിറ്റി തുടങ്ങി എല്ലാവരും അറിയിച്ചു.