ഡോ. കലാ ഷഹി
ഫൊക്കാന ജനറൽ സെക്രട്ടറി

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്സ് ഇന് നോര്ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി അറിയിച്ചു.

മലയാളസാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാളഭാഷാ സ്‌നേഹികളെ പ്രോത്സാഹിപ്പിക്കുവാൻ നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു

ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്‌നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.

കൃതികൾ അയയ്‌ക്കേണ്ട വിലാസം:
M.N. Abdutty
25648 Salem
Roseville,
Michigan 48066
USA

Tel: 586 405 1525