Blog
ബിൽ ക്ലിന്റനെയും ഹിലാരി ക്ലിന്റനെയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ
ഡോ . കലാ ഷഹി
ജനറൽ സെക്രട്ടറി, ഫൊക്കാന
വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റെണേയും പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയിരുന്ന ഹിലാരി ക്ലിൻ്റെനേയും ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു. ഈജിപ്ഷ്യൻ എംബസിയിൽ അംബാസിഡർ മൊറ്റാസ് സഹ്രൺ നടത്തിയ സ്നേഹ വിരുന്നിനിടയിലാണ് ഡോ. ബാബു സ്റ്റീഫന് ഇരുവരോടും സംസാരിക്കാൻ സാധിച്ചത്. ഡോ. ബാബുസ്റ്റിഫൻ്റെ ക്ഷണം സ്വീകരിച്ച് ഇരുവരും ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്താൽ അതൊരു ചരിത്ര സംഭവമായി മാറും എന്നതിൽ മാറ്റമില്ല. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുന്ന ബാബുസ്റ്റീഫൻ്റെയും ടീമിൻ്റെയും പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ലോകമലയാളികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ യുവജനങ്ങളുടെ വലിയ പങ്കാളത്തവും ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ പ്രത്യേകതയായിരിക്കും.ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ ഭാഗമായി അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായവർ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറാർ ബിജു കൊട്ടാരക്കര , കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു