ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം

എച്ച് വണ്‍ ബി വിസയുടെ  പുതിയ നിയമം വരുത്തികൊണ്ടുള്ള  വിജ്ഞാപനത്തില്‍  യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതും ഈ വർഷം സ്റ്റുഡന്റ് വിസയിൽ ഉണ്ടായ മാറ്റങ്ങളും , ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ അപ്ഡേറ്റും  തുടങ്ങിയ ഇമിഗ്രേഷൻ മാറ്റങ്ങൾ  ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യക്കാർക്കാണ് .  അവർക്ക് വേണ്ടുന്ന ലീഗൽ നിർദ്ദേശങ്ങൾ നൽകുകയും , അവർ ചെയ്യെണ്ടുന്നതും  അറിഞ്ഞിരിക്കേണ്ടുന്നതുമായ നിർദ്ദേശങ്ങൾ നൽകുവാൻ ആണ്  ഫൊക്കാന ഈ Thursday   ,സെപ്റ്റംബർ 25 , 2025  രാത്രി 8 മണിക്ക്    ഇമിഗ്രേഷൻ വെബ്ബിനാർ  നടത്തുന്നത്.

അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഇമിഗ്രേഷൻ ലോയർ ഗ്രൂപ്പ് ആയ Dewan & Associates, PLLC. ലോയേഴ്‌ ഗ്രൂപ്പിലെ Suneeta T. Dewan, Esq., Founder; Dewan & Associates; Poonam Gupta, Esq.; Counsel ;  Hafiz Uddin, Esq, Managing Attorney എന്നിവർ എച്ച് വണ്‍  വിസ ഉൾപ്പെടെയുള്ള  അപ്ഡേറ്ററിനെ പറ്റി വിശദമായി സംസാരിക്കുകയും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതുമാണ്.  . അമേരിക്കയിലെ പ്രമാദമായ പല കേസുകളും കൈകാരം ചെയ്തിട്ടുള്ള Dewan & Associates  വളരെ പ്രസിദ്ധമായ ഒരു ലോ ഗ്രൂപ്പ് ആണ്

എച്ച് വണ്‍  വിസയിൽ അമേരിക്കയിൽ ജോലിചെയ്യുന്നതിൽ  70 ശതമാനത്തോളം ഇന്ത്യക്കാർ ആണ് . അവർക്ക് ഏറ്റവും അധികം ആശങ്ക ഉണ്ടാകുന്ന ഒരു നിയമമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഏറെ  മാനസിക സംഘർഷാവസ്ഥയിലുടെയാണ് ഓരോ  എച്ച് വണ്‍ ബി വിസക്കാരുടെ ജീവിതം മുന്നോട്ടു പോകുന്നത്, നാളെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെയാണ്.  പല  എച്ച് വണ്‍ ബി വിസക്കാരും നിയമസഹായത്തിനു വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യുന്നു .  അതുകൊണ്ടു തന്നെ ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ മാറ്റങ്ങൾ നമ്മൾ  അറിഞ്ഞിരിക്കേണ്ട കാര്യമാണ്    ഇമിഗ്രേഷൻ മാറ്റങ്ങളും  നമ്മുടെ ചോദ്യങ്ങളുമാണ്  ഈ വെബ്ബിനാർ ചർച്ചാവിഷയമാകുന്നത്.

Join Zoom Meeting
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

Meeting ID: 201 563 6294
Passcode: 12345

എച്ച്-1ബി വിസയും , സ്റ്റുഡന്റ്  വിസയും ,വിസിറ്റിങ്  വിസകൾ ഉൾപ്പെടെ അമേരിക്കൻ ഇമിഗ്രേഷൻ പോളിസികളിൽ സമഗ്രമായ ഒരു മാറ്റമാണ് ഉണ്ടായിരിക്കുന്നത് .   അതുകൊണ്ട് തന്നെ  ഈ വെബ്ബിനറിന് വളരെ അധികം പ്രാധ്യാനം ഉണ്ട് . പലർക്കും പല പല ചോദ്യങ്ങൾ ഉണ്ട് , അതിലെ സത്യവും മിഥ്യയും തിരിച്ചറിയേണ്ടുന്നതുണ്ട് . അതിനുള്ള മറുപടി വളരെ പരിചയ സമ്പന്നരായ ഈ ലോയർമാർക്ക് നൽകുവാൻ കഴിയും എന്ന് ഉറപ്പുണ്ട് .   അതുകൊണ്ട് തന്നെ എല്ലാവരും ഈ  Thursday യിൽ നടക്കുന്ന വെബ്ബിനാറിൽ പങ്കെടുക്കണമെന്നു ഫൊക്കാന പ്രസിഡന്റ്  സജിമോൻ ആന്റണി അഭ്യർത്ഥിച്ചു.