വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ്‌ ഗോൾഫ് & കൺട്രി ക്ലബ്ബിൽ വെച്ച് നടത്തിയ ഫൊക്കാന  അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച ജോർജി വർഗീസിൽ നിന്നും 2022 -2024 കാലയളവിൽ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫൻ ടീമിനാണ് അധികാരം കൈമാറിയത്. സെക്രട്ടറി ഡോ. കലാ ഷാഹിയുടെ ആമുഖ പ്രസംഗത്തോട് ആണ് മീറ്റിങ്ങു ആരംഭിച്ചത്.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും  കാണുമെന്നും  പ്രസിഡന്റ് ബാബു സ്റ്റീഫൻ  തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു . പ്രസിഡന്റ് ഇലക്ട് ആയിരിക്കുബോൾ തന്നെ ഇന്ത്യ സന്ദർശിക്കുകയും  ഡൽഹിയിലെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനുമായി ചർച്ച നടത്തുകയും   അമേരിക്കയിൽ നിന്നും കൊച്ചിയിലേക്ക്  ഡയറക്റ്റ് ഫ്ലൈറ്റ്  വേണമെന്നും    കേരളത്തിലെ എയർപോർട്ടുകളിൽ  OCI  കൗണ്ടർ  സ്ഥാപിക്കണമെന്ന്  ആവിശ്യപ്പെടുകയും ചെയ്തു . ഈ ആവിശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ   പല മന്ത്രിമാരുമായി കൂടികാഴ്ച നടത്തുകയും മലയാളികളുടെ  പല പ്രശ്നങ്ങളും അവതരിപ്പിക്കുകയും ചെയ്തു, അതിൽ പ്രധനമായും ഒരു പ്രവാസി ട്രൈബുണൽ വേണമെന്ന ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. പ്രവാസികളുടെ  സ്വത്തുതർക്കങ്ങൾ കോടതിയിൽ എത്തിയാൽ വളരെ കാലതാമസം എടുക്കുന്നതിനാൽ ഒരു പ്രവാസി ട്രൈബുണൽ ആവിശ്യമാണന്നു അദ്ദേഹം അറിയിച്ചു.   സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്   25  വീടുകൾ  പണിത്  നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേരളത്തിൽ എത്തിയ ഫൊക്കാന പ്രസിഡന്റിന് രാജകിയ വരവേൽപ്പാണ് കേരളത്തിൽ ഉടനീളം   ലഭിച്ചത്. കേരളാ  ഗവർണർ വിരുന്ന് നൽകിയാണ്  ഫൊക്കാന പ്രസിഡന്റിനെ  സ്വികരിച്ചത്.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ഫൊക്കാനക്ക്  സ്വന്തമായ ഒരു  ഹെഡ് ക്വാർട്ടേഴ്‌സ് ബിൽഡിംഗ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്  പോകുന്നുണ്ട്.  അമേരിക്കയിൽ ഇന്ത്യൻ അമേരിക്കക്കാരുടെ പോപുലേഷൻ വളരെ കൂടിക്കൊണ്ടിരിക്കുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു പ്രാതിനിധ്യം  ഇന്ത്യക്കാർക്ക്  അമേരിക്കൻ രാഷ്ട്രീയത്തിൽ  ലഭിക്കുന്നില്ല. അമേരിക്കൻ രാഷ്ട്രീയത്തിലേക്കു  എത്തുന്നതിന് വേണ്ടി നമ്മുടെ കുട്ടികളെ പ്രാപ്‌തരാക്കാൻ ഫൊക്കാന എല്ലാ റീജിയനുകളിലും പ്രവത്തനങ്ങൾ തുടങ്ങുന്നതാണ്.  അങ്ങനെ

ഇന്ത്യൻ സമൂഹത്തിന്  പ്രയോജനപ്പെടുന്ന നിരവധി കർമ്മപദ്ധതികൾ അടുത്ത രണ്ടു വർഷം  കൊണ്ട്  നടപ്പിലാക്കുമെന്നും  അദ്ദേഹം അറിയിച്ചു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

അടുത്ത രണ്ട് വർഷങ്ങൾ ഫൊക്കാനക്ക്  പ്രവർത്തങ്ങളുടെ വർഷമാണ്, അതിന് വേണ്ടി എല്ലാ ഫൊക്കാനയുടെ പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ ചാരിറ്റി പ്രവർത്തങ്ങൾ  നടത്തുന്നതിനോടൊപ്പം തന്നെ അമേരിക്കയിലുള്ള  മലയാളികളുടെ  ഉന്നമനത്തിന്  വേണ്ടിയുള്ള   പ്രവർത്തങ്ങൾക്ക്  മുൻതൂക്കം നൽകുമെന്നും അറിയിച്ചു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

മുൻ പ്രസിഡന്റ് ജോർജി വർഗീസ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനം നല്ലരീതിയിൽ  നടത്താൻ സഹായിച്ച ഏവരോടും നന്ദി രേഖപ്പെടുത്തി. ഫൊക്കാന പല  പ്രതിസന്ധികൾ നേരിട്ടെങ്കിലും പ്രവർത്തന മികവിലൂടെ അതിനെ എല്ലാം തരണം ചെയ്യുവാൻ സാധിച്ചു. മുൻ സെക്രട്ടറി സജിമോൻ ആന്റണി കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തങ്ങൾ  എടുത്തു പറഞ്ഞു സംസാരിച്ചു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ട്രസ്റ്റി ബോർഡ് ചെയർമാൻ  സജി പോത്തൻ, വിമൻസ് ഫോറം ചെയർ ബ്രിജിറ്റ്  ജോർജ് , ട്രഷർ ബിജു ജോൺ  , കൈരളി TV  അമേരിക്കൻ ഡയറക്ടർ  ജോസ് കാടാപ്പുറം എന്നിവർ സംസാരിച്ചു.   അരുൺ പുരക്കൻ   പ്രോഗ്രാം  കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. എക്സി. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, അസോ. സെക്രട്ടറി ജോയി ചാക്കപ്പൻ, അസോ. ട്രഷർ ഡോ. മാത്യു വർഗീസ്, അഡി.അസോ. ട്രഷർ ജോർജ് പണിക്കർ എന്നിവരും പങ്കെടുത്തു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ഗാനങ്ങൾ ആലപിച്ചത് എലിസബത്ത് ഐപ്പ് , അപർണ പണിക്കർ, രാകേഷ് സഹദേവൻ എന്നിവരാണ്.

കൺവെൻഷൻ ചെയർമാൻ  ആയി വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു, ഇന്റർ നാഷണൽ കോർഡിനേറ്റർ തോമസ് തോമസ്, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ എന്നിവരെ തെരഞ്ഞെടുത്തു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് , നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ് മെംബേഴ്‌സ്, അസോസിയേഷൻ  പ്രസിഡന്റുമാർ, ഭാരവാഹികൾ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യം കൊണ്ട് മീറ്റിങ്  ധന്യമായിരുന്നു.

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

വാഷിംഗ്ടണ്‍ ഡിസിയിലെ  എല്ലാ അസോസിയേഷനുകളും സംയുക്ത്മായി സഹകരിച്ചാണ് മീറ്റിങ് സംഘടിപ്പിച്ചത്