Malayalam Academy

മലയാള ഭാഷയുടെ വളർച്ചയ്ക്കായി ഒരു ഒരു ബ്രിഹത് പ്രോജക്ടിന് കൂടി ഫൊക്കാനാ തുടക്കമിടുന്നു .”ഫൊക്കാനാ മലയാളം അക്കാദമി” .അമേരിക്കയിലെ രണ്ടും മുന്നും തലമുറയിലെ മലയാളി സമൂഹത്തിനു മലയാള പഠനത്തിൽ അവഗാഹമുണ്ടാക്കുന്നതിനും ,മലയാളത്തെ നമ്മുടെ തലമുറ മറക്കാതിരിക്കുന്നതിനും നമ്മുടെ സ്വത്വം നിലനിർത്തുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് മലയാളം അക്കാദമിയിലൂടെ ഫൊക്കാനാ ഉദ്ദേശിക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു .

കേരളത്തിൽ പോലും സ്‌കൂളുകളിൽ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാള ഭാഷയുടെ വികസനത്തിന് വേണ്ട പ്രോജക്ടുകളും അവയുടെ നടപ്പിലാക്കൽ പ്രക്രിയയും നടക്കണം .ഫൊക്കാനാ ട്രഷറർ സണ്ണി മറ്റമന ചെയർമാനായ ഒരു വിദഗ്ധ സമിതി യാണ് മലയാളം അക്കാദമിയുടെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . ഏതു നാട്ടിൽ പോയാലും മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ് .അതുകൊണ്ടാണ് അമേരിക്കയിലെ പുതിയ ജനറേഷനെക്കൂടി ഉൾപ്പെടുത്തി ഇത്തരം ഒരു പ്രോജക്ടിന് ഫൊക്കാനാ തുടക്കമിടുന്നതെന്നു സണ്ണി മറ്റമന അറിയിച്ചു .ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്‍പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചനയാണ് ഇത് .ജന്മനാട്ടില്‍ മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുകയാണ് .നാളെയുടെ അമേരിക്കൻ മലയാളി സമൂഹത്തിനു മലയാളം അന്യമാകുന്ന ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല .മലയാളം അക്കാദമിയുടെ രൂപീകരണത്തിന്റെ പിന്നിലെ ലക്‌ഷ്യം മലയാളത്തോളം വലിപ്പമുണ്ട് .

സണ്ണി മറ്റമന ചെയർമാനായ കമ്മിറ്റിയിൽ ഡോ.മാത്യു വർഗീസ്, സോണി അംബുക്കൻ, ഫിലിപ്പ് കറുകം പറമ്പിൽ എന്നിവർ കോ-ഓർഡിനേറ്റർമാരാണ്.