അനിൽ പെണ്ണുക്കര

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31 ,ഏപ്രിൽ 1 തീയതികളിൽ നടക്കും .തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത നിറസാന്നിദ്ധമായ കേരളീയം ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷന്‍ എന്ന പ്രത്യേകതയും ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുണ്ട്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ എന്നതിലുപരി ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളെ കേരള ജനതയ്ക്കു മുമ്പില്‍ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്യുന്ന കണ്‍വന്‍ഷനായിരിക്കും ഇത്. 2024-ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ സംഘടിപ്പിക്കുന്ന ഫൊക്കാനാ ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍റെ തുടക്കം കൂടിയായിരിക്കും കേരളത്തിലെ ഈ മഹാമേള. നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മറ്റൊരു സംഘടന ഫൊക്കാനയോളം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഫൊക്കാനയുടെ വയസ്സ് അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്‍റെ പ്രായവുമായി ബന്ധപ്പെടുത്തിയാല്‍ അത് ചരിത്രം തന്നെ.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിട്ടയോടെയുള്ള പദ്ധതികള്‍ക്കാണ് ഞങ്ങളുടെ കമ്മറ്റി രൂപം നല്‍കുന്നത്. ഫൊക്കാന രൂപം നല്‍കുന്ന പദ്ധതികള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കുവാന്‍ പ്രതിജ്ഞതാബദ്ധമാണ് ഞങ്ങള്‍ ഓരോരുത്തരും. അമേരിക്കന്‍ മലയാളികളിലെ പുതു തലമുറ അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമാവുന്നതിനും, വിദ്യാഭ്യാസ രംഗത്ത് പുതുയുഗം കുറിക്കുന്നതിനും രണ്ട് പദ്ധതികളാണ് നടപ്പില്‍ വരുത്തുന്നത്. പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പുതിയ തലമുറകള്‍ക്കിടയില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ തുറക്കാന്‍ രണ്ട് പദ്ധതികള്‍ക്കും തുടക്കത്തിലെ സാധിച്ചു. സെക്രട്ടറി കല ഷഹിയുടെ നേതൃത്വത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാകും എന്നതില്‍ സംശയമില്ല.

അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ സാന്നിദ്ധ്യമാവണം കേരളാ കണ്‍വന്‍ഷന്‍റെ വിജയം. കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേരളീയം നേതൃത്വം നല്‍കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ ചിട്ടയായ സംഘാടനത്തിന്‍റെ പ്രതീകമായിരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന് പുതിയ പാതകള്‍ തുറന്നിട്ട ഫൊക്കാനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ട്. അതിനുള്ള ഒരു കാരണം ഫൊക്കാനയ്ക്കു മലയാളി മനസ്സില്‍ ഉള്ള സ്ഥാനം മറ്റൊരു പ്രവാസി സംഘടനയ്ക്കും ലഭിച്ചിട്ടില്ല എന്നതാണ്.

മറ്റു സംഘടനകളില്‍ നിന്നും ഫൊക്കാനയെ വ്യത്യസ്തമാക്കുന്നത്. ഈ സംഘടനാ ബോധമാണ് എന്ന് ഈ അവസരത്തില്‍ പറയാതിരിക്കുവാന്‍ വയ്യ. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും സംഘടനയെ ഒരു കൊടിക്കീഴില്‍ ഒരുമിച്ചു നിര്‍ത്തുവാന്‍ പ്രവര്‍ത്തര്‍ക്ക് സാധിക്കുന്നുണ്ട്. സാമൂഹിക സാമ്പത്തിക വികസനത്തില്‍ അമേരിക്കന്‍ മലയാളികളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. അതിന് വേദിയൊരുക്കുക കൂടിയാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി ,ട്രഷറർ ബിജു കൊട്ടാരക്കര ,കേരളാ കൺവെൻഷൻ ചെയർമാൻ ഡോ.മാമ്മൻ സി ജേക്കബ് ,ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ ,വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.ബ്രിജിറ്റ് ജോർജ് ,ഭാഷയ്‌ക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗീസ് എന്നിവരുടെയും കമ്മിറ്റികളുടെയും ,കേരളീയത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പ്രവർത്തങ്ങൾക്കാണ് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു .

ഫൊക്കാന കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്; ഹയാത്ത് റീജൻസി ഇന്റർനാഷനലിൽ
ഫൊക്കാന കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്; ഹയാത്ത് റീജൻസി ഇന്റർനാഷനലിൽ