തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഫൊക്കാനയുടെ പങ്ക് അഭിനന്ദനീയമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവെൻഷൻ തിരുവന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫൊക്കാനയുടെ കൺവെൻഷനിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. അതൊരു അഭിമാനമായാണ് കാണുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ സംഭാവന വളരെ വലുതാണ്. ലോകത്തെ 124 രാഷ്ട്രങ്ങളിലും ഇന്ത്യക്കാരുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം വളരെയധികം ആളുകൾ പോകുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രത്യേക പരാമർശ പ്രകാരം കേരളത്തിൽ 60 വയസു കഴിഞ്ഞ ആളുകളുടെ എണ്ണം കൂടുന്നു. 20 വയസുള്ള ആളുകളുടെ എണ്ണം കുറയുന്നു എന്നും എടുത്തു പറഞ്ഞിരുന്നു. ഇതിനു കാരണം ധാരാളം ചെറുപ്പക്കാർ വിദശത്തേക്ക് ചേക്കേറുന്നു. ഗൾഫിലേക്ക് പോകുന്നവർ നാട്ടിലേക്ക് പണമയക്കാറുണ്ട്. എന്നാൽ യു.എസിലേക്ക് പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുകയാണ്. പക്ഷേ ഫൊക്കാന വ്യത്യസ്തമാണ്. ഒരു സംഘടനയെന്ന നിലയ്ക്ക് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി എന്തു ചെയ്യാൻ കഴിയുമെന്ന് ഫൊക്കാന തെളിയിച്ചിട്ടുണ്ട്.കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള ആളുകളെ ഫൊക്കാനയുടെ നേതൃത്വത്തിൽ യു.എസിലേക്ക് കൊണ്ടു പോകുന്നു. അത് കലയോടുള്ള സ്നേഹം കൊണ്ടാണ്. ഇപ്പോഴത്തേത് മികച്ച നേതൃത്വമാണ്. അമേരിക്കയുടെ രാഷ്ട്രീയ രംഗത്തേക്ക് ഇന്ത്യക്കാരെ കൊണ്ടു വരാൻ ഫൊക്കാന ശ്രമിക്കുന്നു. അമേരിക്കയിൽ ഇതു പോലെ മികച്ച നേതൃപാടവവമുള്ള ഒരു നാംഘട്ടടതും അവിടുത്തെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതും അഭിനന്ദനാർഹമാണ്. ഇന്നലെകളിൽ എങ്ങനെയാണോ ഫൊക്കാന കേരളത്തെ സഹായിച്ചത് അതു പോലെ ഇനിയും പിന്തുണ നൽകണം. ഫൊക്കാനയുടെ സഹായം അത്യാവശ്യമുള്ള ഘട്ടമാണിത്. ഫാറ്റ് ചാർജ്ജ് തോന്നിയതു പോലെ വർധിപ്പിക്കുകയാണ്. എല്ലാവർക്കും അത് താങ്ങാൻ കഴിയില്ല. ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ ഫൊക്കാനയ്ക്ക് കഴിയണം.ആഗോള സന്തോഷ സൂചിക പോലെ, ആഗോള ജനാധിപ സൂചികയുമുണ്ട്. എന്നാൽ ആഗോള ജനാധിപ സൂചികയിൽ ഇന്ത്യതാഴേക്ക് പോകുന്നു. പൗരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഇവയെല്ലാം കണക്കിലെടുത്താണ് ആഗോള ജനാധിപ സൂചികയിൽ ഒരു രാജ്യത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്. എന്നാൽ ഇപ്പോൾ ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യക്ക് തല താഴ്ത്തി നിൽക്കേണ്ടി വരുന്നു. പ്രതിഷേധം, അഭിപ്രായം ഇവയൊന്നും രേഖപ്പെടുത്താൻ കഴിയുന്നില്ല. എന്നാൽ ഇന്ത്യ മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും. 2020ൽ കോവിഡ് പാൻഡമിക് വന്നതു പോലെ ഇപ്പോൾ റീനെയിമിങ്ങ് പാൻഡമിക് ആണ് ഇന്ത്യയിൽ പണ്ടും പേരു മാറ്റിയിരുന്നു. എന്നാൽ അത് പ്രാദേശികമായിരുന്നു. പേരിന്റെ കാര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാലും അത് തിരുത്താനുള്ള ശക്തി ഇന്ത്യയിലെ ജനങ്ങൾക്കുണ്ട്. ഫൊക്കാനയുടെ ഈ കൺവെൻഷൻ കേരളത്തിനു വേണ്ടി ഏറ്റവും മികച്ചൊരു കാര്യം ചെയ്യുമെന്ന തീരുമാനമെടുക്കുന്ന വേദിയായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്പീക്കർ വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഫൊക്കാന പിന്തുണ നൽകുമെന്ന് പ്രതീക്ഷവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിസംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പരിരക്ഷയ്ക്കും എന്തു ചെയ്യാൻ കഴിയുമെന്ന് ഫൊക്കാന ഗൗരവമായി ചിന്തിക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുളള ക്ളാസ്യകളിൽ 47 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നു. 1,92,000 അധ്യാപകരും ഉണ്ട്. ഇതിൽ 70 ശതമാനം അധ്യാപികമാരാണ്. ഒരു കാലത്ത് സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ കിട്ടാ സാഹചര്യമുണ്ടായിരുന്നു. ഇന്ന് സംസ്ഥാനത്തെ മിക്ക സ്കൂളുകളും ഹൈടെക്ക് ആക്കി. പത്തര ലക്ഷം പുതിയ വിദ്യാർത്ഥികളാണ് സര്ക്കാർ സ്കൂളിലേക്ക് വന്നത്. ഇപ്രാവശ്യത്തെ ബജറ്റിലും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം വന്നു. പാഠപുസ്തകങ്ങളും യൂണിഫോമും രണ്ടു മാസം മുമ്പു തന്നെ വിദ്യാർത്ഥികൾക്ക് എത്തിച്ചു.ഈ വിജയത്തിന്റെ കാരണം ജനങ്ങളും രക്ഷകർത്താക്കളും പൊതുവിദ്യാഭ്യാസത്തെ ഏറ്റെടുത്തതാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട കുട്ടികൾ, മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ എന്നിവർ പഠിക്കുന്ന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഫൊക്കാനയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ അമേരിക്കയിലിരുന്നും ഫൊക്കാന മനസ്സിലാക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.കേരള കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയുന്നതിൽ സന്തോഷം; ഗതാഗത വകുപ്പ്മന്ത്രി ആന്റണിരാജുഫൊക്കാനയുടെ കേരള കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങി സംസ്ഥാനം പ്രതിസന്ധി നേരിട്ട അവസരങ്ങളിലെല്ലാം ഫൊക്കാന സഹായവുമായെത്തി. അടിസ്ഥാന സൗകര്യ വികസനം, മുടക്കമില്ലാത്ത വൈദ്യുതി, തൊഴിൽ സമരങ്ങളില്ലാത്ത വ്യവസായ മേഖല തുടങ്ങി കേരളത്തിലെ നിരവധി വികസ കുതിപ്പുകൾ ഫൊക്കാന കാണുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ ഏറ്റവും വേഗത്തിൽ കാണുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു.കോവിഡ് കാലത്ത് സമ്പന്ന രാജ്യങ്ങൾ പോലും പകച്ചു നിന്നപ്പോൾ കൊച്ചു കേരളത്തിൽ അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായില്ല. കോവിഡ് ബാധിതരെ വീട്ടിൽ വന്ന് ആശുപത്രികളിലെത്തിക്കുകയും ആവശ്യമായ മരുന്ന് ഭക്ഷണം എന്നിവ നൽകി തിരികെ വിട്ടിൽ കൊണ്ടെത്തിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലും ഫൊക്കാനയുടെ സഹായം കേരളത്തിന് ലഭിച്ചു. കേരളത്തോട് പൊക്കാന കാണിക്കുന്ന സ്നേഹത്തിനും കരുതലിനും വളരെ നന്ദിയുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മോൻസ് ജോസഫ് എം.എൽ.എപാവപ്പെട്ട മനുഷ്യരെയും കേരളത്തെയും സഹായിക്കുന്നതിനായി ഫൊക്കാന ചെയ്യുന്ന നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. റോഡ്, ടൂറിസം, ആരോഗ്യമേഖലകളിൽ കേരളത്തിന്റെ സാധ്യതകൾക്കനുസരിച്ച് വളരാൻ സഹായിക്കുന്നതിനായി ഫൊക്കാന മുന്നോട്ടു വരണം. ബാബു സ്റ്റീഫന്റെ നേതൃത്വം ഫൊക്കാനയ്ക്ക് പുതിയൊരു മുഖച്ഛായ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നഴ്സിങ്ങ് പഠനത്തിനും ഫൊക്കാന മികച്ച രീതിയിൽ സാമ്പത്തിക സഹായം നൽകുന്നു. രാഷ്ട്രീയത്തിനതീതമായി വികസനത്തിനു വേണ്ടി കേരളവും ഫൊക്കാനയും ഒരുമിച്ചു നിൽക്കണം. മുമ്പ് അമേരിക്കയിൽ സംഘടിപ്പിച്ചിരുന്ന കൺവെൻഷൻ ഇപ്പോൾ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഡബ്ളിയു.എച്ച്.ഓ മുൻ കൺസൾട്ടന്റ് ഡോ.എസ്.എസ് ലാൽ, ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് മെമ്പർ പോൾ കറുകപ്പള്ളിൽ, കേരളീയം ചെയർമാൻ പി.വി അബ്ദുൾ വഹാബ് എം.പി എന്നിവർ ആശംസാ പ്രസംഗം നടത്തി. കേരള കൺവെൻഷൻ ചെയർമാൻ മാമ്മൻ.സി.ജേക്കബ്ബ് നന്ദി പറഞ്ഞു.

അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ