വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലും ഫൊക്കാന അംഗം ടി എസ് ചാക്കോയുടെ നിര്യാണത്തിലും അനുശോചിക്കാൻ ഫൊക്കാനയുടെ സർവ്വമത പ്രാർത്ഥന ഇന്ന് രാത്രി

വാഷിംഗ്ടൺ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തവും ഫൊക്കാന അംഗം ടി എസ് ചാക്കോയുടെയും നിര്യാണത്തിലും അനുശോചിക്കുന്നതിനായി ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും സംഘടിപ്പിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 4 , 2024) അമേരിക്കൻ സമയം രാത്രി 8 മണിക്ക് സൂമിൽ കൂടെ നടത്തുന്ന അനുശോചന യോഗത്തിൽ ഏവരും പങ്കെടുക്കണമെന്ന് ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്‍റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും എക്സിക്യൂട്ടീവ് ടീമും അഭ്യർത്ഥിച്ചു.സുൽത്താൻ ബത്തേരി ഭദ്രാസനം മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ്, സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് മോർ ടൈറ്റസ് എൽദോ, സിറിയക് ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ്പ് മാർ ടൈറ്റസ് എൽദോ, അമേരിക്കയിലെ മാർതോമ ചർച്ച് ബിഷപ്പ് മാർ പൗലോസ്, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സെനറ്റർ കെവിൻ തോമസ്, ഷാഹി പറമ്പിൽ എം പി, മുൻ എം എൽ എ വി ടി ബൽറാം, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള,യൂ എ നസീർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ സൂമിലൂടെ അനുശോചന യോഗത്തിൽ പങ്കെടുക്കും.


Meeting ID: 201 563 6294 Passcode: 12345
Meeting: https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=89976404295