ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു ; യുവജനങ്ങള്‍ക്കായി നാഷണല്‍ കണ്‍വന്‍ഷന് തയ്യാറെടുത്ത് ഫൊക്കാന

ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഫൊക്കാന യൂത്തു കമ്മിറ്റി വിപിലീകരിച്ച് 14 അംഗ കമ്മിറ്റയെ തെരെഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റിയുടെ ഭാഗമായ ഏഴ് യൂത്ത് കമ്മിറ്റി മെംബേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചിരിക്കുന്നത്. നമ്മുടെ യുവാക്കളെ അമേരിക്കന്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ തന്നെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തങ്ങള്‍ ചിട്ടപ്പെടുത്തുകയും യുവജനങ്ങള്‍ക്കായി മാത്രം ഒരു നാഷണല്‍ കണ്‍വന്‍ഷനും ആണ് ഫൊക്കാനയുടെ ലക്ഷ്യം.

 

അമേരിക്കന്‍ കാനേഡിയന്‍ മായാളികള്‍ക്കു അഭിമാനമായി പ്രോജക്ട്‌ 100 ഫൊക്കാന യൂത്ത് ക്ലബ് മുന്നേറുന്നു. ഫൊക്കാനയുടെ ഭാവി, യുവതലമുറയിലേക്ക് കൈമാറുന്നതിന്റെ പ്രതിഭലനമാണ് ഈ പ്രോജക്ടിലൂടെ നമ്മള്‍ കാണുന്നത്. സര്‍ജന്റ് ബ്ലെസന്‍ മാത്യു, അലന്‍ കൊച്ചൂസ്, ജെയിന്‍ ബാബു, കെവിന്‍ ജോസഫ് ,വരുണ്‍ നായര്‍ , സ്‌നേഹ തോമസ് , ഡോ. ക്രിസ്ലാ ലാല്‍ , ഹണി ജോസഫ്, അനിതാ ജോര്‍ജ്, ആകാശ് അജീഷ്, ജെര്‍മി തോമസ്, മീര മാത്യു, ഫെയ്ത് മറിയ, അഖില്‍ വിജയ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് യൂത്ത് കമ്മിറ്റി വികസിപ്പിച്ചിരിക്കുന്നത്.

 

അമേരിക്കയിലുള്ള മലയാളി യുവാക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി അവരെ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിലേക്കും കൊണ്ടുവരിക എന്നതുകൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇന്ത്യന്‍ അമേരിക്കന്‍ യുവാക്കളുടെ ഒരു എകീകരണംകൂടിയാണ് ഇതിലൂടെ ഫൊക്കാന ഉദ്ദേശിക്കുന്നത്. ഇന്ന് രാഷ്ട്രീയത്തിലേക്ക് നമ്മുടെ ആളുകള്‍ കടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സെനറ്റര്‍മാരായും കോണ്‍ഗ്രസ് അംഗങ്ങളെയും അംബാസഡര്‍മാരായും, ജഡ്ജിമാരായും, അഭിഭാഷകരായും, യൂണിവേഴ്‌സിറ്റി തലവന്മാരായും മലയാളികള്‍ വരുന്ന കാലം അതിവിദൂരമല്ല. അതിനു വേണ്ടി നാം വളരെയേറെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ യുവ തലമുറയെ ഈ മേഖലകളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുക എന്നത് കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഇലക്ഷനില്‍ മലയാളികളുടെ ഒരു മുന്നേറ്റം കാണുകയുണ്ടായി, സാധാരണയായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് ഉയരുമ്പോള്‍ നോക്കി നിന്ന മലയാളികള്‍ ഇപ്പോള്‍ നേതൃരംഗത്തേക്കു കടന്നു വരുന്ന കാഴ്ചകളാണ് നാം ഇപ്പോള്‍ കാണുന്നത്. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണ് ഇനിയും നമുക്ക് വളരെ മുന്നേറാനുണ്ട് അതിനുവേണ്ടിയാണ് ഫൊക്കാനയുടെ പരിശ്രമം.

 

നമ്മുടെ യുവതലമുറ കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ്, അവര്‍ക്ക് നമ്മുടെ പിന്തുണയും സഹായവും ലഭിച്ചാല്‍ അവര്‍ അമേരിക്കയിലെ തന്നെ ഒന്നാംകിട പൗരന്മാരായി വളരും. നമുക്ക് എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും മാത്രമല്ല ആവശ്യം, അമേരിക്കയില്‍ 500 സിഇഒ മാരും 200,000 മില്യണെയര്‍മാരും ഇന്ത്യന്‍ വംശജരാണ്. ഇതെല്ലാം അവരുടെ കഠിനാധ്വാനംകൊണ്ട് നേടിയതാണ്. ഉത്തരേന്ത്യക്കാര്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ മലയാളികള്‍ അവിടേക്ക് എത്തിപ്പെടാത്തത് അവര്‍ക്ക് അത്തരം മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തതുകൊണ്ടാണ്. അവിടെയാണ് ഫൊക്കാന ഒരു മാതൃകയായി മുന്നോട്ടു വരുന്നത്. വളരെ ചെറിയ ജനസംഖ്യയുള്ള ജൂതന്‍മാര്‍ക്ക് അമേരിക്കയിലെ രാഷ്ട്രീയ സാമുഹിക രംഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ വരും കാലങ്ങളില്‍ നമ്മുടെ കുട്ടികള്‍ ആയിരിക്കും അവിടെ ശോഭിക്കുക എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല, അതിന് വേണ്ടിയുള്ള പരിശീലനം കൂടിയാണ് ഫൊക്കാന തുടങ്ങുവാന്‍ ആഗ്രഹിക്കുന്നത്.

 

നല്ലൊരു നാളേക്കായി’ വരും തലമുറയെ ശക്തിപ്പെടുത്തി അവരെ ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബോധത്തില്‍ വളര്‍ത്തി എടുക്കുകയും, അവരെ ഏറ്റവും നല്ല ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാരായി വളര്‍ത്തി എടുക്കുക എന്ന ഉദ്യമത്തിന് വേണ്ടിയാണു ഫൊക്കാന ഈ യൂത്ത് പ്രോഗ്രാം ആരംഭിക്കുന്നത് എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാന യുവജന കമ്മറ്റിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടവരെ പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍,, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള എന്നിവര്‍ അഭിനന്ദിച്ചു.