ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് നിര്യാതയായി

ഫൊക്കാനയുടെ ട്രസ്‌റ്റി ബോർഡ് മെമ്പറും ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ജോജി തോമസിന്റെ മാതാവും വി.യു. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 ) നിര്യാതയായി. കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മക്കൾ: ജോജി തോമസ്, ജൂലി ജിഷി. മരുമക്കൾ: രേഖ (തൈത്തറയിൽ ), ജോസ് (കൊരട്ടിയിൽ), ചഞ്ചൽ ( മണലേൽ). കൊച്ചുമക്കൾ: ജെറമി, ജോനാതൻ, ജെയ്ഡൻ, ജസ്റ്റിൻ, ജെസ്സിക്ക ആൻഡ് ഷാൻ കണ്ടിലിമറ്റം , ജോഷ്വ,ജെയിംസ്, ജെയിംസ്.

പൊതുദർശനം വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ. സംസ്കാര ശുശ്രൂഷകൾ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും ശേഷം സംസ്‌കാ ചടങ്ങുകള്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചിലും നടക്കും.