ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനം; ചർച്ചകളും സെമിനാറുകളും നടത്തുമെന്ന് കമ്മിറ്റി
ന്യൂജേഴ്സി: ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചു, ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) സാഹിത്യ സമ്മേളനം നടക്കും. ഇതിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ സാഹിത്യസമ്മേളന കമ്മിറ്റി തീരുമാനിച്ചതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി അറിയിച്ചു. എഴുത്തുകാരായ മുരുകൻ കാട്ടാക്കട, പ്രൊഫ. കോശി തലക്കൽ എന്നിവർ ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കും.
സെമിനാറിന്റെ വിശദ വിവരങ്ങൾ
ജൂലൈ 18, വ്യാഴം – 6.00 PM – 9.00 PMകാവ്യമേള – കവിതകൾ
ജൂലൈ 19, വെള്ളി9.30 AM – 12:00 PMകവിത – കവി മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവിയരങ്ങ്. ജെയിംസ് കുരീക്കാട്ടിൽ, ജേ സി ജെ എന്നിവർ മേൽനോട്ടം വഹിക്കും.2:30 PM – 4.30 PMഫിക്ഷൻ – കഥ/നോവൽ – എഴുത്തിൽ ജീവിതം നേരിട്ടിടപെടുമ്പോൾപാനൽ അധ്യക്ഷൻ – എസ് . അനിലാൽ
ജൂലൈ 20, ശനി9:30 AM – 12:00 PMലോക ജാലകം – വിവർത്തനത്തിന്റെ പ്രസക്തി.പാനൽ അധ്യക്ഷൻ – മുരളി ജെ നായർ.2.30 PM – 4.30 PMആത്മസാക്ഷാത്ക്കാരം – എഴുത്തിന്റെ ലോകം ഡിജിറ്റൽ യുഗത്തിൽ.പാനൽ അധ്യക്ഷൻ – കോരസൺ വർഗ്ഗീസ്
പുസ്തക പ്രദർശനം – ജൂലൈ 18 – 20അബ്ദുള്‍ പുന്നയൂര്‍ക്കുളം.
ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോർഡിനേറ്ററുമായ ഗീതാ ജോർജ്ജ്, ജേ സി ജെ, ബെന്നി കുര്യൻ എന്നിവർ കോർഡിനേറ്റർമാരായുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. എഴുത്തുകാരായ മുരളി ജെ നായർ, എസ്. അനിലാൽ, കോരസൺ വർഗീസ് എന്നിവർ കോ-ചെയർ സ്ഥാനം വഹിക്കുന്നു. പാനൽ ചർച്ചകളും സെമിനാറുകളും മോഡറേറ്റ് ചെയ്യുന്നതും ഇവരായിരിക്കും.