ഫൊക്കാന കൺവൻഷൻ: സാഹിത്യ സമ്മേളന കമ്മിറ്റി ഭാരവാഹികൾ
വാഷിംഗ്ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇൻ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു.
ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓര്‍ഡിനേറ്ററുമായ ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ കോ-കോർഡിനേറ്ററും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. കോ-ചെയർമാന്മാര് സാഹിത്യകാരന്മാരായ മുരളി ജെ നായർ, അനിലാൽ ശ്രീനിവാസൻ, കോരസൺ വർഗീസ് എന്നിവരാണ്.
കൂടുതൽ വിവരങ്ങൾ www.fokanaonline.org എന്ന വെബ്സൈറ്റിലും, നവമാധ്യമങ്ങളിലും, എല്ലാ പ്രിന്റ്-ഓൺലൈൻ മലയാളം വെബ് പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി അറിയിച്ചു.