ഫൊക്കാന കണ്‍വെന്‍ഷന്റെ ഭാഗമായി കലാസൃഷ്ടികള്‍ ക്ഷണിക്കുന്നു; ഫൊക്കാന അംഗങ്ങളുടെ സൃഷ്ടികൾ സുവനീറിൽ പ്രസിദ്ധീകരിക്കും

വാഷിങ്ടൺ ഡിസി: 2024 ജൂലൈ 18, 19, 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ഇരുപത്തിയൊന്നാമത് കൺവെൻഷൻ്റെ ഭാഗമായി, ഫൊക്കാന അംഗങ്ങളിൽ നിന്ന് കലാ-സാഹിത്യ സൃഷ്ടികൾ (കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ഓർമ്മക്കുറിപ്പുകൾ, അനുഭവങ്ങൾ, പരസ്യങ്ങൾ, കുടുംബ ഛായാചിത്രങ്ങൾ, പെയിൻ്റിംഗുകൾ/ഡ്രോയിംഗുകൾ ) ക്ഷണിക്കുന്നു. ഫൊക്കാന അംഗങ്ങളിൽ നിന്നുള്ള സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

കലാസൃഷ്ടികൾ അയക്കുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ:

1. സാഹിത്യകൃതികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. നിലവാരമുള്ളതായിരിക്കണം.2. സാഹിത്യകൃതികൾ മതങ്ങളെയോ നിലവിലുള്ള ജാതി വ്യവസ്ഥകളെയോ ഇകഴ്ത്തുകയോ മഹവത്വത്കരിക്കുകയോ ചെയ്യരുത്.3. ലേഖനങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോ പക്ഷപാതപരമോ ആകരുത്.4. സാഹിത്യകൃതികളിലെ അഭിപ്രായങ്ങളും ആശയങ്ങളും അതാത് കൃതികളുടെ രചയിതാക്കളുടേത് മാത്രമാണ്. ആ അഭിപ്രായങ്ങളിൽ ഫൊക്കാനയ്ക്ക് പങ്കില്ല.5. ചിത്രൾ നിലവാരമുള്ളതായിരിക്കണം.6. ഫൊക്കാനയുടെ അംഗ സംഘടനകളിൽ അംഗങ്ങളായവരുടെ രചനകളും ചിത്രങ്ങളും മാത്രമേ സുവനീറിൽ ഉൾപ്പെടുത്തൂ.7. സമർപ്പിച്ച ഏതെങ്കിലും രചനകളോ ചിത്രങ്ങളോ സുവനീറിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന തീരുമാനം സുവനീറിൻ്റെ എഡിറ്റോറിയൽ ബോർഡിന് മാത്രമായിരിക്കും.8. എഴുത്തുകൾ / പെയിൻ്റിംഗുകൾ / ഡ്രോയിംഗുകൾ എന്നിവ സമർപ്പിക്കുന്നവർ അവരുടെ പേരും ചിത്രവും അവർ ബന്ധപ്പെട്ടിരിക്കുന്ന ഫൊക്കാന അംഗ സംഘടനയുടെ പേരും ഉൾപ്പെടുത്തണം.9. ലേഖനങ്ങളും കഥകളും 5 പേജിൽ കവിയരുത് (A4 വലുപ്പം).10. കവിതകൾ 2 പേജിൽ കവിയരുത് (A4 വലുപ്പം)

സൃഷ്ടികൾ അയയ്ക്കാനുള്ള അവസാന തിയതി മെയ് ഒന്നാണ്. editorfokana@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാം