ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ഇലക്ഷൻ കമ്മിഷണർ; ജോർജി വർഗീസ് , ജോജി തോമസ് എന്നിവർ കമ്മിഷൻ അംഗങ്ങൾ
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക്:അമേരിക്കന്‍മലയാളികളുടെ സംഘടയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായി ആയി മുൻ ഫൊക്കാന പ്രസിഡന്റും ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് മെംബർ ജോജി തോമസ് എന്നിവരെയും തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അറിയിച്ചു.
ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപെട്ട ഫിലിപ്പോസ് ഫിലിപ്പ് മുൻ സെക്രട്ടറിയും , ട്രസ്റ്റീ ബോർഡ് ചെയർമാൻ , കൺവെൻഷൻ ചെയർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1989 മുതല്‍ ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായും കൗണ്‍സില്‍ അംഗമായുംപ്രവര്‍ത്തിച്ചിട്ടുണ്ട്.ലോകകേരളസഭ മെംബർ കൂടിയാണ് അദ്ദേഹം.
കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.
ഇലക്ഷൻ കമ്മിറ്റി മെംബർ ആയി തെരഞ്ഞടുക്കപ്പെട്ട മുൻ ഫൊക്കാന പ്രസിഡന്റും ,ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ജോർജി വർഗീസ് നേരത്തെ ഫൊക്കാനയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ച വ്യക്തിയാണ്. ഫൊക്കാനയുടെ മുഖപത്രമായ ‘ഫൊക്കാന റ്റുഡേ’യ്ക്കു ഒരു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ജോർജി വർഗീസ്.
മൾട്ടി നാഷണൽ കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്സ് ഫീൽഡിന്റെ ലേബർ ഓഫീസർ ആയി ജോലി നോക്കുബോൾ നിർണായകമായ ആയ പല തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നേതൃത്വം നൽകി . OICC ഫ്ലോറിഡ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആണ്. മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ കൗൺസിൽ മെംബേർ ആയും പ്രവർത്തിച്ച അദ്ദേഹം സൗത്ത് ഫ്ലോറിഡ ചർച്ച് സെക്രട്ടറി ആയും പ്രവർത്തിക്കുന്നു . ലോക കേരളാ സഭ മെംബർ കൂടിയാണ് അദ്ദേഹം. കൗണ്ടി ഹ്യൂമൻ സർവീസസിലെ സീനിയർ മാനേജറായി ജോലി ചെയ്യൂന്നു.
ഇലക്ഷൻ കമ്മിറ്റി മെംബർ ആയി തെരെഞ്ഞെടുത്ത ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വ്യക്തിയാണ്. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബർ , അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസ് അമേരിക്കയിലെയും കാനഡയിലെയും ഫൊക്കാന അംഗസംഘടനകൾക്ക് സുപരിചിതനാണ് വ്യക്തമാക്കുന്നത്.കാനഡയിൽ രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്റ് ലീവ്സ് ഇന്ത്യൻ കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ്റും നടത്തുന്നുണ്ട്.
ലണ്ടൻ സൈന്റ്റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി ലണ്ടൻ ക്നാനായ കാത്തലിക് ചർച്ചിന്റെ പാരിഷ് കൗൺസിൽ മെംബറും , ഡയറക്റ്റ്റേറ്റ് ഓഫ് ക്നാനായ കാത്തലിക് ഇൻ കാനഡയുടെ ചെയർമാനും ആണ്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ഭാര്യ:രേഖ ജോജി (നഴ്‌സ്).