ഫൊക്കാനയുടെ ന്യൂസ് ടീമിൽ പുതിയ അംഗങ്ങൾ; അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം, സരൂപ അനിൽ
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയി അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം, സരൂപ അനിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഈ രണ്ടു വർഷക്കാലം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എങ്ങനെ ജനങ്ങളിൽ എത്തിക്കാം എന്ന ലക്ഷ്യബോധത്തോടെയും കാഴ്ചപ്പാടോടുകൂടിയുമാണ് ഈ ടീം രംഗത്തേക്ക് വരുന്നത്. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്ന കർത്തവ്യമാണ് ന്യൂസ് ടീമിന്റേത്. അതിനായി, മാധ്യമ രംഗത്ത് പരിചയവും കഴിവുമുള്ളവരാണ് ഈ ടീമിന്റെ ഭാഗമായി മുന്നോട്ട് വരുന്നത്.
ഫൊക്കാനക്കു സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുവാൻ കഴിയുന്ന 22 ഓളം പദ്ധതികളും അതിന്റെ ഉപപദ്ധതികളും മറ്റ് പ്രോജക്ടുകളുമായി ഈ രണ്ടു വർഷക്കാലം ഫൊക്കാനയുടെ മുഖമുദ്ര തന്നെ മാറ്റുന്ന പ്രവർത്തനങ്ങളാണ് ഫൊക്കാന കമ്മിറ്റി പ്ലാൻ ചെയ്തു മുന്നോട്ട് കൊണ്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഫൊക്കാന ന്യൂസ് ടീമിന് വളരെ അധികം പ്രാധാന്യമാണ് ഉള്ളത്. കാലാകാലങ്ങളില്‍ സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ചു ഫൊക്കാനയുടെ പ്രവര്‍ത്തനവും വിപുലീകരിക്കേണ്ടുന്നത് അനിവാര്യമാണ്. അത് കണ്ടറിഞ്ഞുള്ള പ്രവർത്തനമാണ് ഫൊക്കാനയുടെ ഈ കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നത് .
പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ അനില്‍ ആറന്മുള ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. വളരെ അധികം സാഹിത്യ സൃഷ്ടികളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സര്‍വ്വസമ്മതനും ഏറെ ജനപ്രീതിയുള്ള സാംസ്ക്കാരിക പ്രവര്‍ത്തകനുമായ അനില്‍ മികച്ച സംഘാടകനും മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റായും അനില്‍ കുമാര്‍ ആറന്മുള സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുടുംബസമേതം ഹൂസ്റ്റണിൽ ആണ് താമസം.
2004 ലെ ഫൊക്കാനാ മീഡിയാ എക്സലൻസ് അവാഡ് ജേതാവാണ് ജോർജ് നടവയൽ. 2008ൽ ഫൊക്കാനാ സ്പൊക്സ് പേഴ്സൺ ആയിരുന്നു.മുട്ടത്തു വർക്കി സെൻ്റിനറി കമ്മറ്റിയുടെ 2014 ലെ ഗ്ളോബൽ ലിറ്റററി അവാഡ്, ഫോമയുടെ 2012 ലെ ലിറ്റററി അവാഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ അലങ്കരിക്കുന്നു. പമ്പാ മലയാളി അസ്സോസിയേഷൻ്റെ മുൻ ജനറൽ സെക്രട്ടറി, മാപ് മലയാളി അസ്സോസിയേഷൻ്റെ മുൻ ജോയിൻ്റ് സെക്രട്ടറി, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്ററിൻ്റെ മുൻ പ്രസിഡൻ്റ്, ലാനാ ലിറ്റററി അസ്സോസിയേഷൻ്റെ മുൻ വൈസ് പ്രസിഡൻ്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ, പിയാനോ നേഴ്സസ് അസ്സോസിയേഷൻ്റെ മുൻ പ്രസിഡൻ്റ്, ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് , മുൻ കേരളാ പി എസ് സി സെക്ഷൻ ഓഫീസർ, ഇന്ത്യൻ എംബസ്സിസ്കൂൾ മുൻ അദ്ധ്യാപകൻ, മുൻ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ, ഇന്ത്യൻ എയർഫോഴ്സിൽ മുൻ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ടർ (യൂ ടി), മുൻ വയനാട് ലൈബ്രറി ആൻ്റ് ലിറ്ററി കോഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്റ്റടർ, മുൻ വയനാട് എഡ്യൂക്കേഷണൽ സൊസൈറ്റി ഡയറക്ടർ എന്നിങ്ങനെ വിവിധ സമൂഹ്യ സേവന മുദ്രകൾക്കുടമയാണ്. പെൻസിൽ വേനിയാ കോമൺ വെൽത്തിൽ ഉദ്യോഗം.
പ്രമുഖ എഴുത്തുകാരനായ സന്തോഷ് എബ്രഹാം അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ കൂടിയാണ്. വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ പ്രധാന പ്രവർത്തകൻ ആയിരുന്ന അദ്ദേഹം വേൾഡ് മലയാളി കൗൺസിലിന്റെ പി ആർ ഓ ആയും പ്രവർത്തിച്ചിരുന്നു. ഫിലാഡൽഫിയായിലെ പ്രമുഖ മലയാളീ സംഘടനയായ(മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ (മാപ്പിന്റെ) പ്രധാന പ്രവർത്തകൻ കൂടിയ അദ്ദേഹം ഓവർസീസ് കോൺഗ്രസിന്റെ ഭാരവാഹികൂടിയാണ് സാമുഖ്യസംഘടനകളിൽ എന്നത് പോലെ മതസംഘടനകളിലും ഉജ്ജല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികൂടിയാണ് . കുടുംബസമേതം ഫിലാഡൽഫിയായിൽ ആണ് താമസം
അറിയപ്പെടുന്ന നർത്തകി എഴുത്തുകാരി, അവതാരക, സംഘടനാ പ്രവർത്തക, മത-സാംസ്കാരിക പ്രവർത്തക, കമ്പ്യൂട്ടർ പ്രൊഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സരൂപ അനിൽ. നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാനിധ്യം ആയ സരൂപ, മന്ത്രയുടെ ഭാഗമായ സോവിനിയറിന്റെ ചീഫ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും, അമേരിക്കയിലും അറിയപ്പെടുന്ന നർത്തകി കൂടിയായ സരൂപ വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തത്തിൽ പ്രസിദ്ധയാണ്. പല ചാനലുകളിൽ അവതാരികയായും പ്രവർത്തിച്ചിട്ടുള്ള സരൂപ കുടുംബസമ്മേതം വാഷിങ്ങ്ടൺ ഡി സി യിൽ ആണ് താമസം.
ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയ അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ എന്നിവരെ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ, എക്സിക്യൂട്ടീവ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അഭിനന്ദിച്ചു.