കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തന ഉദ്ഘാടനം വര്‍ണ്ണാഭമായി
ന്യൂ ജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനോല്‍ഘാടനം ന്യൂ ജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസ്സില്‍ നടന്ന ചടങ്ങില്‍ സജിമോന്‍ ആന്റണി നിലവിളക്ക് പ്രകാശിപ്പിച്ച് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷര്‍ ജോയി ചാക്കപ്പന്, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ള, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ളൈ എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സും പങ്കെടുത്തു.
ഫൊക്കാനയുടെ മുന്‍പുള്ള പ്രവര്‍ത്തങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഈ വര്‍ഷം പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയത്. ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്ത പ്രൗഢമായ സദസിനു മുന്‍പാകെ ആയിരുന്നു ചടങ്ങുകള്‍. ഫൊക്കാനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണം, തെരഞ്ഞെടുപ്പു വേളയില്‍ പുറത്തിറക്കിയ പ്രവര്‍ത്തന രൂപരേഖയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ നടപ്പാക്കണം അതിനോടൊപ്പം നിരവധി കാര്യങ്ങള്‍ കൂടി ചെയ്യാന്‍ കമ്മിറ്റി തയ്യാറെടുക്കുകയാണ് എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേള്‍ക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളു ഹ്രസ്വമായ ആ കാലയളവില്‍ കഴിവുള്ളത് അപ്പോള്‍ തന്നെ ചെയ്തുതീര്‍ക്കണം. പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല, അതായിരിക്കട്ടെ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് മുന്‍ പ്രസിഡന്റ് ഡോക്ടര്‍ ബാബു സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് ഈ രണ്ടു വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ഈ രണ്ടുവര്‍ഷകാലത്തേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു.
ട്രഷര്‍ ജോയി ചാക്കപ്പന് വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഗോ ഫണ്ടിലും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലും ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.
ഫൊക്കാന മുന്‍ പ്രസിഡന്റുമാരായിരുന്ന ജോണ്‍ പി ജോണ്‍, ജോര്‍ജി വര്‍ഗീസ്, മുന്‍ സെക്രട്ടറിമാരായിരുന്ന ജോണ്‍ ഐസക്ക്, സുധാ കര്‍ത്താ, ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ സജി പോത്തന്, മുന്‍ എക്സി. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, മുന്‍ ട്രഷര്‍ തോമസ് തോമസ്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു കൊട്ടാരക്കര, റീജണല്‍ വൈസ് പ്രസിഡന്റ്മാരായ ലാജി തോമസ്, ആന്റോ വര്‍ക്കി, കോശി കുരുവിള, റോയി മണ്ണിക്കരോട്ട്, ജോസി കരക്കാട്ട്, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ മനോജ് മാത്യു, മത്തായി ചാക്കോ , സുദീപ് നായര്‍, ഡോ. ഷൈനി രാജു, മേരി ഫിലിപ്പ്, ജീമോന്‍ വര്‍ഗീസ്, അജിത് ചാണ്ടി, മേരിക്കുട്ടി മൈക്കിള്‍, സജു സെബാസ്റ്റ്യന്‍, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ടോണി കല്ലുകാവുങ്കല്‍, യൂത്ത് നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ സര്‍ജന്റ് ബ്ലെസ്സന്‍ മാത്യു, കെവിന് ജോസഫ്, മഞ്ച് ഭാരവാഹികള്‍, അസോസിയേഷന് പ്രസിഡന്റുമാരായ ഫ്രാന്‍സിസ് കാരക്കാട്ടു, ശ്രീജിത്ത് കോമത്, സ്കറിയ പെരിയപ്പുറം, മാത്യു ചെറിയാന് (മോന്‍സി), ഫൊക്കാനയുടെ മുന്‍ ഭാരവാഹികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ ഫൊക്കാന പുതിയ ഒരു ചരിത്രം എഴുതുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍ (പ്രസിഡന്റ് IPCNA, മാനേജിങ് ഡയറക്ടര്‍ ഓഫ് പ്രവാസി ചാനല്‍ ആന്‍ഡ് ഇമലയാളീ) ജോസ് കടപ്പുറം (കൈരളീ ടീവി Man. Dir.of America ) മധു കൊട്ടാരക്കര (ഫ്ളവേഴ്സ് ചാനല്‍ Man. Dir.of America ) , ഷിജോ പൗലോസ് ( IPCNA ട്രഷര്‍), ലെജിസ്ലേറ്റര്‍ ആനി പോള്‍, സമാന്തര സംഘടനകളുടെ ഭാരവാഹികള്‍ ആയ തോമസ് മോട്ടക്കല്‍, പിന്റോ കണ്ണമ്പള്ളില്‍, അനിയന് ജോര്‍ജ് , മിത്രസ് , ദിലീപ് വര്‍ഗീസ് , തങ്കമണി അരവിന്ദ് , ജോര്‍ജ് മേലേത്ത്, വര്‍ഗിസ് സ്കറിയ തുടങ്ങി നിരവധി വ്യക്തികള്‍ സാനിധ്യം അറിയിച്ചു.