‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം
ശ്രീകുമാര്‍ ഉണ്ണിത്താന്‍
വാഷിങ്ങ്ടണ്‍ ഡി.സി: നാല്‍പ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിച്ചു. ‘ഫൊക്കാന പൊന്നോണം’ സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം ഫൊക്കാനയുടെ ഐക്യത്തിന്റെ കാഹളം മുഴങ്ങുന്ന വേദിയായി മാറി.
മേരിലാന്‍ഡ് വാള്‍ട്ട് വിറ്റ്മാന്‍ ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി അപ്പുകുട്ടന്‍ നായര്‍ വേഷമിട്ടു . താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് തകര്‍പ്പന്‍ ചെണ്ടമേളമാണ് ഒരുങ്ങിയത്. ചെണ്ടയുടെ മേളകൊഴുപ്പുകളോട് ആര്‍പ്പുവിളികളും താലപ്പൊലിയേന്തിയ യുവതികളുടെ അകമ്പടിയോട് സ്‌കൂളിന്റെ പാതിഭാഗം വലംവെച്ച് ഘോഷയാത്ര ഹാളിനുള്ളില്‍ പ്രവേശിച്ചതോടെ ഉദ്ഘാടന സമ്മേളനമായി.ഓണാശംസകളുമായി പൂക്കളവും വിവിധ കലാരൂപങ്ങളും ഏവരേയും വരവേറ്റു.
ഘോഷയാത്രയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ ജോണ്‍സന്‍ തങ്കച്ചന്‍, മുന്‍ പ്രസിഡന്റുമാരായ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ സണ്ണി മാറ്റമന , ട്രസ്റ്റീ ബോര്‍ഡ് മെംബെര്‍ സജിമോന്‍ ആന്റണി, റീജണല്‍ വൈസ് പ്രസിഡന്റുമാരായ രേവതി പിള്ള, ദേവസി പാലാട്ടി അപ്പുകുട്ടന്‍ പിള്ള, ജോണ്‍സന്‍ തങ്കച്ചന്‍ നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ശ്രീകുമാര്‍ ഉണ്ണിത്താന്‍, നിരീഷ് ഉമ്മന്‍, അജു ഉമ്മന്‍, അലക്‌സ് എബ്രഹാം, ഡോണ്‍ തോമസ്, സിജു സെബാസ്റ്റ്യന്‍, കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍ വിപിന്‍ രാജു, ഫിനാന്‍സ് ഡയറക്ടര്‍ നോബിള്‍ ജോസഫ്, അസോസിയേഷന്‍ പ്രസിഡന്റുമാരായ ബീന ടോമി (KCS) പ്രീതി സുധ (KAGW )അജിത് പോള്‍ (HRMA )ലിനോസ്സ് ഇടശ്ശേരി, വിജോയ് പട്ടമാടി (കൈരളി ബാള്‍ട്ടിമോര്‍ )ജോസഫ് പോത്തന്‍ (NAM ) മധു നമ്പ്യാര്‍ (KAGW മുന്‍ പ്രസിഡന്റ്) ലീല മാരേട്ട് തുടങ്ങി നിരവധി പേര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സെക്രട്ടറി ഡോ. കല ഷഹി ഏവര്‍ക്കും സ്വാഗതം ആശംശിച്ചുകൊണ്ടു നടത്തിയ സ്വാഗത പ്രസംഗത്തില്‍ ഫൊക്കയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. സെക്രട്ടറി തന്നെ മുന്‍കൈ എടുത്താണ് ഈ ഓണാഘോഷം ഇത്ര മനോഹരമായി ഓര്‍ഗനൈസ് ചെയ്തത്. കലാപരിപാടികള്‍ക്കും സെക്രട്ടറി തന്നെയാണ് നേതൃത്വം നല്‍കിയത്. ഭാരവാഹികളുടെ നീണ്ട പ്രസംഗങ്ങളും മറ്റുള്ളവരുടെ ആശംസകളും ഒഴിവാക്കി കലാപരിപാടികള്‍ക്ക് വേദി തുറന്നതും പ്രത്യേകതയായി. മികവുറ്റ കലാപരിപാടികള്‍ ഓണസദ്യയെക്കാള്‍ ഇരട്ടി മധുരമായിരുന്നു.
ഓണാഘോഷത്തിന് തുടക്കംകുറിച്ച് നിലവിളക്ക് കൊളുത്തിയതിലും സംഘടനയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമാക്കുന്നതായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ആദ്യ തിരികൊളുത്തി. അദ്ദേഹം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഭിന്നതകള്‍ക്കപ്പുറം സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നതാണ് അസോസിയേഷന്റെ ശക്തി എന്നു ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെയാണ് താന്‍ മുന്‍കൈ എടുത്തു വിഹിടിച്ചു നിന്നിരുന്നവരുമായി ചര്‍ച്ച നടത്തി ഒറ്റ ഫൊക്കനയായി തീര്‍ക്കാന്‍ കഴിഞ്ഞു. ഫൊക്കാനയിലെ ഭിന്നത അവസാനിച്ചുവെന്നുള്ള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പ്രസ്താവന കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്ത്. മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സുധാ കര്‍ത്താ എന്നിവരെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു.ഡാ. ബാബു സ്റ്റീന്‍ തന്നെ മെഗാ സ്‌പോണ്‍സര്‍ ആയി നടത്തിയ ഓണാഘോഷം വമ്പിച്ച വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.