ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജൻ വെബിനാർ ജനുവരി 27ന്

ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : ഫൊക്കാനാ വിമൻസ് ഫോറം കാനഡ റീജന്റെ നേതൃത്വത്തില്‍ ജനുവരി 27 ശനിയാഴ്ച രാവിലെ 11.30 (EST) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും .ഫിനാൻഷ്യൽ പ്രഫഷണൽസ് ആയ ടോറൻ്റോ ഫിനാഷ്യൽ അക്കാഡമിയുടെ റിൻസി വർഗീസും രഞ്ജിത്ത്‌ സേവിയറും പ്രഭാഷണം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. സവിത ടാഗോറാണ് കോർഡിനേറ്റർ ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജിന്റെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ നടപ്പാക്കി വരുന്നു. അതിൻ്റെ ഭാഗമായാണ് റിട്ടയർമെന്റ് പ്ലാനിങ് സെമിനാർ നടത്തുന്നത്.
റിട്ടയർമെന്റ് പ്ലാൻ എങ്ങനെ ചെയ്യണം, പ്ലാനിങ്ങ് എളുപ്പമാക്കാനും റിട്ടയര്‍മെന്റിന് ശേഷം ജീവിതം സന്തോഷകരമാക്കുവാൻ എടുക്കേണ്ടുന്ന തീരുമാനങ്ങളും അതിനു വേണ്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഈ സെമിനാറിന്റെ ചർച്ചാവിഷയം.വരും ദിനങ്ങളിൽ ദേശീയ-അന്താരാഷ്ട്ര തലത്തിലും നിരവധി പരിപാടികളാണ് വിമൻസ് ഫോറം ആവിഷ്ക്കരിച്ച് നടപ്പിലാക്കാനിരിക്കുന്നത്.വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളത്തുമഠം , ജോയിന്റ് സെക്രട്ടറി ബിലു കുര്യൻ, കാനഡ റീജനൽ കോർഡിനേറ്റർ അഞ്ചു ജിതിൻ , ഹണി ജോസഫ് , ജെസ്‌ലി ജോസ് , ഫൊക്കാന റീജനൽ വൈസ് പ്രസിഡന്റ് മനോജ് ഇടമന എന്നിവരും ഈ സെമിനാറിന് നേതൃത്വം നൽകും.
പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമെൻസ് ഫോറം സെമിനാറിന് പൂർണ്ണ പിന്തുണ അറിയിച്ചു.
ഏത് പ്രായക്കാർക്കും ഏറെ വിജ്ഞാനപ്രദമായ ഈ സെമിനാറിലേക്കു ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : ഡോ. ബ്രിജിറ്റ്‌ ജോർജ് 847 -208 -1546, സവിത ടാഗോർ 416 – 848 -7077 ,ഫാൻസിമോൾ പള്ളത്തുമഠം 713 -933 -7636.