ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: 2022 ജൂലൈ മാസത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ വൈസ് ചെയർ ആയി ഫൊക്കാനയുടെ പ്രമുഖ നേതാവ്  ഡോ ഫിലിപ്പ് ജോർജിനെയും  കൺവെൻഷൻ  കൺവീനർ ആയി ഇന്നസെന്റ് ഉലഹന്നാനെയും തെരഞ്ഞെടുത്തു.
ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ(ഡബ്‌ള്യു എം.എ) പ്രസിഡണ്ട്, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ഫിലിപ്പ് ജോർജ് ഓർത്തഡോക്സ് സഭ കൗൺസിൽ മെമ്പർ ആണ്.
ഡോ. ഫിലിപ്പ് ജോർജ് , ഇന്നസെന്റ് ഉലഹന്നാൻ എന്നിവരുടെ നിയമനത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റിണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി എം. പോത്തൻ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ഫൊക്കാന എക്സിക്യൂട്ടീവ്- നാഷണൽ കമ്മിറ്റി എം,മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, കൺവെൻഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സ്വാഗതം ചെയ്തു.