Blog
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃക-മന്ത്രി കെ രാജു
മലയാളികൾക്ക് അഭിമാനകരമായ പദ്ധതികളാണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾ, നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, ഇത്തരം പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയും, സഹകരണവുമാണ് അമേരിക്കൻ മലയാളികളിൽ നിന്നും ഉണ്ടാവുന്നതെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടുണ്ടാക്കാനായുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
ഭവനരഹിതരായ എല്ലാവർക്കും വീടുണ്ടാക്കിക്കൊടുക്കുകയെന്
കേരളത്തിൽ ജനിച്ച് അമേരിക്കയിൽ ജീവിക്കുന്ന എല്ലാ മലയാളികളും സ്വന്തം നാടിനോട് കാണിക്കുന്ന സ്നേഹം വൈകാരികമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തമെന്ന ദൈവത്തിന്റെ സ്വന്തം നാടിന് ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും ചാക്കോ കുര്യൻ ആശംസാ പറഞ്ഞു. ഭക്ഷണവും പാർപ്പിടവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള സർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളികളാവാൻ ഫൊക്കാനയ്ക്കും സാധിക്കുന്നതിൽ ഏറെ സന്തോമുണ്ടെന്നും, പാവപ്പെട്ടവരുടെ കൂടെ എന്നും ഫൊക്കാന ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സർക്കാരിന്റെ അഭിമുഖത്തിൽ ഫൊക്കാനയുടെ സഹകരണത്തോടെ ഭവനരഹിതരും ഭൂരഹിതരുമായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊല്ലം ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ കുളത്തുപ്പുഴ ഗ്രാമത്തിൽ നിർമ്മാണം പൂർത്തിയയായത്. കഴിഞ്ഞ വർഷം മൂന്നാറിൽ 10 വീടുകൾ നിർമ്മിച്ച് താക്കോൽ ദാനം നിര്വഹിച്ചിരുന്നു. ഇത്തവണ 6 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. മൂന്നാം ഘട്ടത്തിലെ 34 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുവരികയാണ്.
കുളത്തൂപ്പുഴ തമിഴ് മീഡിയം ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. സത്യജിത്ത് രാജൻ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. ഭവനം ഫൗണ്ടേഷൻ എക്സിക്യട്ടീവ് വൈസ് ചെയർമാൻ പ്രണബ് ജ്യോതിനാഥ് ഐ എ എസ്, ഭവനം ഫൌണ്ടേഷൻ സി.ഇ.ഒ ഡോ. ജി.എൽ.മുരളിധീരൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ നിമ്മി എബ്രഹാം, രാധാ രാജേന്ദ്രൻ, കുളത്തൂപുഴ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽ കുമാർ, പുനലൂർ മധു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.