സ്വന്തം ലേഖകൻ

കണക്റ്റിക്കറ്റ് : ഫൊക്കാനയുടെ ന്യൂഇംഗ്ലണ്ട് റീജിയണൽ മീറ്റിംഗ് ഫൊക്കാന നേതൃസംഗമ വേദിയായി മാറി. മീറ്റിംഗിൽ പങ്കെടുക്കാനായി ഫ്‌ലോറിഡയിൽ നിന്ന് പ്രസിഡണ്ട് ജോർജി വർഗീസ് നേരിട്ടെത്തിയതോടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള നേതാക്കളും ചടങ്ങിൽ നേരീട്ട് സന്നിഹിതരായി.   കണക്റ്റിക്കറ്റിലെ വെർനോണിലുള്ള പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് ആയ ഉത്സവ് റെറ്റോറന്റ് അക്ഷരാർത്ഥത്തിൽ ഫൊക്കാന നേതാക്കളുടെ സംഗമവേദിയായി മാറുകയായിരുന്നു.
ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

ഫൊക്കാനയയുടെ മാസച്ചൂസസ് – കണക്റ്റിക്കറ്റ്- മെയിൻ സ്റ്റേറ്റുകൾ  ഉൾക്കൊള്ളുന്ന ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഉദ്ഘാടനം സൗത്ത് വിൻസെർ സിറ്റി മേയര്‍ ആന്‍ഡ്രൂ പറ്റെർന നിർവഹിച്ചു.  ഉത്സവ് റെറ്റോറന്റിൽ ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി ആര്‍വിപി ധീരജ് പ്രസാദിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്  മുഖ്യാതിഥിയായിരുന്നു. ഫൊക്കാനാ രാജഗിരി മെഡിക്കല്‍ കാര്‍ഡ്  ന്യൂ ഇംഗ്ലണ്ട് റീജിയന്‍ വിതരണോദ്ഘാടനം  ഉത്സവ് റെസ്റ്റോറന്റ് ഉടമ തങ്കച്ചൻ ജോസഫിനു  നൽകികൊണ്ട്  മേയര്‍ ആന്‍ഡ്രൂ പറ്റെർന നിർവഹിച്ചു.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

അമേരിക്കയിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഫൊക്കാനയെ മേയർ ആന്‍ഡ്രൂ പറ്റെർന അഭിനന്ദിച്ചു. 70 ൽ പരം സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മികച്ച സാമൂഹിക പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന ഫൊക്കാനയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായി മേയർ അറിയിച്ചു.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ കേരളത്തിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ച കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ് റീജിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കെ തന്നെ ഫ്ലോറിഡയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രസിഡണ്ട് ജോർജി വർഗീസിനെ ന്യൂ ഇംഗ്ലണ്ട് റീജിയണിലെ സംഘടന നേതാക്കൾ അഭിനന്ദിച്ചു.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

ഫോക്കാനയുടെ നേതൃത്വത്തിൽ ഫൊക്കാന -രാജഗിരി മെഡിക്കൽ കാർഡിന്റെ അനുകൂല്യങ്ങളെക്കുറിച്ചും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി വിശദീകരിച്ചു. ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഭാവി പ്രവർത്തങ്ങളെക്കുറിച്ച് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ധീരജ് പ്രസാദും റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം സോണി അമ്പൂക്കനും വിശദീകരിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സജിമോൻ ആന്റണി വ്യക്തമാക്കി.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സോണി അമ്പൂക്കന്‍, രേവതി പിള്ള, കെ.എ.സി. ടി പ്രസിഡണ്ട് ശ്രീവിദ്യ ശ്രീനിവാസന്‍, കെ. എ. എൻ. ഇ. പ്രസിഡണ്ട് ശ്രീവിദ്യാ രാമചന്ദ്രന്‍, കെ.എ.എൻ.ഇ വൈസ് പ്രസിഡണ്ട് സുരേഷ് ഏബ്രഹാം, എല്‍സി എം. വിതയത്തില്‍, കെ.എ.സി. ടി മുൻ പ്രസിഡണ്ട് ഷൈനി പുരുഷോത്തമന്‍, ജോമിസ് കല്ലേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണി അമ്പൂക്കൻ സ്വാഗതവും ധീരജ് പ്രസാദ് നന്ദിയും പറഞ്ഞു.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

ഫൊക്കാന  വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയ് ഇട്ടൻ തുടങ്ങിയവരും സംഘടനെ പ്രതിനിധീകരിച്ച് മീറ്റിംഗില്‍ സംസാരിച്ചു.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി

ന്യൂ ഇംഗ്ലണ്ട് റീജിയനിലെ സംഘടനകളെ ഏകീകരിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിയെ ഫൊക്കാന നേതൃത്വം അഭിനന്ദിച്ചു.