തിരുവനന്തപുരം : മലയാള ഭാഷയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള മലയാള മിഷന്റെ പ്രവർത്തനങ്ങളിൽ ഫൊക്കാനയുടെ പങ്കാളിത്തമുണ്ടാവണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. അറുപതിൽ പരം രാജ്യങ്ങളിൽ നിലവിൽ മലയാളം മിഷൻ ചാപ്റ്റർ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കയാണ്. ഒരു ചാപ്റ്ററിന്റെ പ്രവർത്തനം ഫൊക്കാന ഏറ്റെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

മലയാളത്തെ കൂടുതൽ ദേശങ്ങളിലേക്ക് എത്തിക്കാൻ ഫൊക്കാനയുടെ സഹകരണം – മന്ത്രി സജി ചെറിയാൻ

മലയാള ഭാഷയെ സംരക്ഷിക്കുന്നതിനും സംസ്‌കാരം അടുത്ത തലമുറയ്ക്കായി കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളും അഭിനന്ദനീയമാണ്.

ഗതിവേഗം കൈവരിച്ച ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ സേവനങ്ങൾക്കായല്ല ഇവിടെ പണം ഒഴുകുന്നത്. ജാതിയെയും മതത്തെയും ശക്തിപ്പെടുകത്താനായാണ് പലരും പണമൊഴുക്കുന്നത്. ഇവരൊക്കെ എന്ത് സേവനമാണ് നടത്തുന്നതെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു.

ജാതിയുടെയും മതത്തിന്റെ അമിതമായ ഇടപെടൽ കേരളത്തിൽ വർദ്ധിച്ചുവരികയാണ്. ഇത്തരം പ്രവണതകളെ അതിജീവിക്കാൻ സമൂഹത്തിന് കഴിയണമെന്നും മന്ത്രി സജി ചെറിയാൻ.
പരിഷ്‌കൃത ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്, ശാസ്ത്രം വളർന്നു വികസിച്ചപ്പോഴും ആൾ ദൈവങ്ങളുടെ പിടിയിലാണ് നമ്മുടെ നാട്. അമേരിക്കൻ മലയാളികൾ ഇത്തരം ആളുകളിൽ നിന്നെല്ലാം മോചനം നേടിയവരാണ്. അത് അവരുടെ ഭാഗ്യമാണ്. ജാതിയുടെയും മതത്തിന്റെ അമിതമായ ഇടപെടലുകളില്ലാത്ത അമേരിക്കയിൽ ജീവിക്കണമെന്ന് ഞാനും ആഗ്രഹിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഭാഷയെയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്നതിനായി ഫൊക്കാന നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്ലാഘനീയമാണ്.
ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചിരിക്കുന്ന മാജിക് പ്ലാനറ്റ് ഫൊക്കാന കേരളാ കൺവെൻഷന്റെ വേദിയായതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാളത്തെ കൂടുതൽ ദേശങ്ങളിലേക്ക് എത്തിക്കാൻ ഫൊക്കാനയുടെ സഹകരണം – മന്ത്രി സജി ചെറിയാൻ

കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ വി പി മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.

ഫൊക്കാന പ്രവർത്തകർ മാതൃഭാഷയായ മലയാളത്തോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനും മാതൃഭാഷയിലൂടെ വൈജ്ഞാനിക വികാസത്തിന് പ്രോത്സാഹനം നൽകാനുമായാണ് കേരള സർവകലാശാലയുമായി ചേർന്നുകൊണ്ട് ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

മന്ത്രി സജി ചെറിയാനിൽ നിന്നും അവാർഡ് ജേതാക്കൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
പി അരുൺ മോഹന്റെ കൊച്ചി രാജ്യത്തെ ലിഖിതങ്ങളു
െചരിത്രപരവും ഭാഷാപരവുമായ പഠനത്തിനാണ് 2019 ലെ അവാർഡ്. കെ മജ്ഞുവിന്റെ ഘടനാവാദാനന്തരവുമായ പഠനത്തിനാണ് 2021 ലെ അവാർഡ്. അമ്പതിനായിരം രൂപയും പ്രശംസാ പത്രവുമാണ് പുരസ്‌കാരം.

കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ വി പി മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ ടി പവിത്രൻ, ഡോ കെ എം അനിൽ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.

ദേശമംഗലം രാമകൃഷ്ണൻ, ഡോ കെ എസ് രവികുമാർ എന്നിവർ പുരസ്‌കാരത്തിന് അർഹമായ പ്രബന്ധങ്ങളെ അവലോകനം ചെയ്ത് സംസാരിച്ചു. വിധികർത്താക്കളെ ആദരിക്കൽ ചടങ്ങിൽ ഡോ കെ എസ് നസീബ്, ഡോ കെ എസ് അനിൽകുമാർ, ഫൊക്കാന മുൻ അധ്യക്ഷൻ മാധവൻ നായർ, ഗോപിനാഥ് മുതുകാട്, തോമസ് തോമസ് (ഫൊക്കാന വൈസ് പ്രസിഡന്റ്), പോൾ കറുകപ്പള്ളി ( ഫൊക്കാന ഇന്റർനാഷണൽ കോ-ഓഡിനേറ്റർ), ഗീത ജോർജ് ( നാഷണൽ കമ്മിറ്റി അംഗം) സജിമോൻ ആന്റണി ( ജന. സെക്രട്ടറി , ഫൊക്കാന) എന്നിവർ പ്രസംഗിച്ചു.