ഫൊക്കാനാ കൺവെൻഷൻ മാതൃക എന്ന്‌ ജോസ് കോലത്ത്

വിവിധ സംഘടനകളുടെ അനേകം കൺവെൻഷനുകളിലും സെമിനാറുകളിലും ഇന്ത്യക്കകത്തും വിദേശത്തും പങ്കെടുത്തിട്ടുണ്ടെങ്കിലും, അതിൽ നിന്നൊക്കെ വിഭിന്നമായ ഒരു അനുഭവമാണ് ഫെബ്രുവരി 26ന് പങ്കെടുത്ത ഫൊക്കാനാ കേരളാ കൺവെൻഷൻ പകർന്നു നൽകിയത് എന്ന്‌ ലോക കേരള സഭ അംഗവും, വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രവാസി കാര്യ വകുപ്പ് മുൻ ചെയർമാനുമായ ജോസ് കോലത്ത് കോഴഞ്ചേരി അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഏറ്റവും പ്രമുഖമായ മലയാളി സംഘടനകളിലൊന്നാണ് 1983 ൽ സ്ഥാപിതമായ FOKANA (Federation of Kerala Associations in North America).

സാധാരണ, 5 സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ഇത്തരം പരിപാടികൾക്കു വേണ്ടി തിരഞ്ഞെടുക്കുമ്പോൾ ഫൊക്കാനാ തിരഞ്ഞെടുത്ത സ്ഥലവും അവിടുത്തെ അന്തേവാസികളുമാണ് ഈ കൺവെൻഷനേ വ്യത്യസ്തമാക്കിയത് എന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് , ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഇന്ദ്രജാലപ്രകടനങ്ങൾ വരെ മാറ്റിവച്ചു തന്റെ സ്വത്തും സമ്പാദ്യവും പോലും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കുന്ന ഗോപിനാഥ് മുതുകാട് വിഭാവനം ചെയ്ത, ലോകത്തിലെ തന്നെ ആദ്യത്തെ മാജിക് അക്കാദമി ആയ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ് ആയിരുന്നു ഇപ്രാവശ്യം കൺവെൻഷൻ വേദിയായി ഫൊക്കാനാ പ്രസിഡന്റ് ജോർജി വര്ഗീസും ടീമും തെരഞ്ഞെടുത്തത്.

ഫൊക്കാനാ കൺവെൻഷൻ മാതൃക എന്ന്‌ ജോസ് കോലത്ത്

ഇടത്ത്: ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ്, ജോസ് കോലത്ത്

അവിടെ ഭിന്നശേഷിക്കാരായ നൂറോളം കുട്ടികൾക്ക് മാജിക്കിലും സംഗീതത്തിലും ഡാൻസിലുമെല്ലാം വിദഗ്ദ്ധ പരിശീലനം നൽകുന്നു. മാജിക് ഷോ, പാട്ട്, ഡാൻസ് ചെണ്ടമേളം അടക്കമുള്ള അവരുടെ പരിപാടികൾ കാണികളെ ആവേശം കൊള്ളിച്ചു, കണ്ണ് നനയിച്ചു. ബഹു. കേരളാ ഗവർണർ, പ്രതിപക്ഷ നേതാവ്, സാംസ്കാരിക വകുപ്പ് മന്ത്രി, മുൻ മന്ത്രിയും എം.എൽ.എ യുമായ കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ മാരായ റോജി ജോൺ, ടി. സിദ്ദിഖ്, മോൻസ് ജോസഫ്, വൈസ് ചാൻസലർ, സ്വാമി ഗുരുരത്നം ഞ്ജാന തപസ്വി, തുടങ്ങി സാമൂഹ്യ, സാഹിത്യ സാംസ്കാരിക രംഗത്തെ ഒട്ടനവധി പേരുടെ മഹനീയ സാന്നിധ്യം കൺവെൻഷനേ സമ്പുഷ്ടമാക്കി.

ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ, ഗോപിനാഥ് മുതുകാടിന്റെ സഹകരണത്തോടുക്കൂടി, ജന. സെക്രട്ടറി സജിമോൻ, ഇന്റർനാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ബാബു സ്റ്റീഫൻ, എക്‌സിക്യുട്ടീവ് ട്രഷറർ ബിജു കൊട്ടാരക്കര, മുൻ പ്രസിഡന്റ് മാധവൻ നായർ, ഒർലാന്റോ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ കലാ ഷാഹി, നാഷണൽ കോഡിനേറ്റർ ലീല മാരറ്റ്, അടക്കമുള്ളവരുടെ കൂട്ടായ പ്രവർത്തന മികവാണു കോവിഡ് പ്രതിസന്ധികളെ മറികടന്ന് ചരിത്രവിജയമാക്കിയ ഈ കൺവെൻഷന് പിന്നിലുള്ളത് എന്ന കാര്യത്തിൽ സംശയമില്ല. ഭിന്ന ശേഷിക്കാർക്കു ഫൊക്കാനാ നൽകുന്ന പ്രോത്സാഹനവും കരുതലും, മുതുകാടിന്റെ അക്ഷീണ പ്രവർത്തനങ്ങളും ഏവരും പ്രശംസിക്കയുണ്ടായി.