Blog
ഫൊക്കാന ഇന്റർനാഷണൽ ഡൽഹി ചാപ്റ്റർ ആരംഭിച്ചു (കല ഷഹി-ജനറൽ സെക്രട്ടറി ,ഫൊക്കാന )
ന്യൂ ഡൽഹി:ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നേതൃത്വത്തിൽ ഫൊക്കാന ഇന്റർനാഷനൽ ഡൽഹി ചാപ്റ്റർ ആരംഭിച്ചു. ഡൽഹിയിലെ നാൽപതോളം സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ചാപ്റ്ററിന്റെ ഉത്‌ഘാടനം ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ നിർവഹിച്ചു .അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പ്രവർത്തങ്ങൾ ലോകമലയാളികൾക്ക് മുന്നിൽ എത്തിക്കുകയും കേരളത്തിന് പുറത്ത് ജോലി തേടിപ്പോയ എല്ലാ മലയാളികളും ഫൊക്കാനയെ കുറിച്ച് അറിയുന്നതിനും വേണ്ടിയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഫൊക്കാനയുടെ ചാപ്റ്ററുകൾ അവിടങ്ങളിലെ മലയാളി അസ്സോസിയേഷനുകളുമായി ചേർന്ന് തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു .ലോക മലയാളികൾ തമ്മിൽ യോജിക്കാവുന്ന പല മേഖലകളിലും യോജിച്ചു പ്രവർത്തിക്കുവാനുള്ള വേദിയായി ഈ ചാപ്റ്ററുകളെ മാറ്റിയെടുക്കയാണ് ഫൊക്കാനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തുള്ള എല്ലാ മലയാളികളിൽ എത്തുന്നതിനും അവരുമായി ഫൊക്കാനയ്ക്ക് ഒരു ബന്ധമുണ്ടാവുകയും ചെയ്യുകവഴി ഒരു സാംസ്കാരിക സാമൂഹ്യ കൂട്ടായ്മ ആഗോളതലത്തിൽ ഉണ്ടാകുന്നത് മലയാളി സമൂഹത്തിനു ഗുണം ചെയ്യുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി അഭിപ്രായപ്പെട്ടു , ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (എയ്മ ) ദേശീയ ചെയർമാൻ ബാബു പണിക്കർ, ഫൊക്കാന ഇന്റർനാഷനൽ കോ-ഓർഡിനേറ്റർ തോമസ് തോമസ്,
എന്നിവർ പ്രസംഗിച്ചു.ഡൽഹിയിലെ നാൽപതോളം
സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. തുടർന്ന് സ്നേഹവി
രുന്ന് നടന്നു.