Blog
ഫൊക്കാന ഇൻർനാഷണൽ പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിന്
തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ പ്രവാസി സംഘടനയായ ഫൊക്കാന ഇന്റർനാഷണലിന്റെ മികച്ച മന്ത്രിക്കുള്ള പുരസ്കാരം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നൽകും. മാർച്ച് അവസാനം
തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവർ പത്ര
സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ നൽകുന്ന, ‘ഭാഷയ്ക്ക് ഒരു ഡോളർ പുരസ്കാരത്തിന്
പുറമെ, ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന നഴ്സിന് മറി
യാമ്മ പിള്ള അവാർഡ്’, പ്രവാസി എഴുത്തുകാർക്ക് സതീഷ്ബാ
ബു പയ്യന്നൂർ പുരസ്കാരം എന്നിവ നൽകും. തൊഴിൽ വകുപ്പിന്റെ
‘ഭവനം പദ്ധതിക്ക് 22 വീടുകൾ നിർമിച്ചു നൽകാനുള്ള തുക ഫൊക്കാന
നൽകും. ഫൊക്കാന ദേശീയ കൺവെൻഷന് മുന്നോടിയായി കേരള കൺവെൻഷൻ 2023 മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ
തിരുവനന്തപുരത്ത് നടത്തും. ചെന്നൈയിലും ഡൽഹിയിലും കമ്മിറ്റികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു .