അനിൽ പെണ്ണുക്കര 

ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായി ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ .രണ്ടുലക്ഷത്തി അൻപതിനായിരം ഡോളർ സംഭാവനയായി അദ്ദേഹം നൽകുമെന്ന്   ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മന്മഥൻ നായരെ അദ്ദേഹം അറിയിച്ചു.അമേരിക്കൻ മലയാളികളുടെ  സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായ ശേഷം ഡോ.ബാബു സ്റ്റീഫൻ ജീവകാരുണ്യ ,സാമൂഹ്യ,രാഷ്ട്രീയ ,സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമാണ് . നോര്‍ത്ത് അമേരിക്കൻ  കരീബിയന്‍ മേഖലകള്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മൂന്നാം മേഖലാ സമ്മേളനത്തിന്  ന്യൂയോര്‍ക്ക് വേദിയൊരുക്കുമ്പോൾ ഡോ.ബാബു സ്റ്റീഫനെ  പോലെ ഒരാൾ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസർ ആയത് അഭിമാനകരമാണെന്ന് കെ.ജി.മന്മഥൻനായർ കേരളാ എക്സ് പ്രസ്സി നോട് പറഞ്ഞു .ഭരണ,പ്രതിപക്ഷ രാഷ്ട്രീയ  ഭേദമെന്യേ പ്രവാസി മലയാളി സമൂഹം വന്നുചേരുന്ന ഒരു മഹാസമ്മേളനമാണിത് .വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിന്റെ തുടർ വികസനത്തിന് അമേരിക്കൻ പ്രവാസി സമൂഹത്തിനു എന്തെല്ലാം സംഭാവനകൾ നൽകുവാൻ സാധിക്കുമെന്ന് കേരളാ മുഖ്യമന്ത്രിയുടെയും ,മന്ത്രിമാരുടെയും ഗവണ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്ന വേദികൂടിയാണ് ഈ സമ്മേളനം .ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ നിരവധി പ്രോജക്ടുകൾ ഈ വിഷയത്തിൽ ഡോ.ബാബു സ്റ്റീഫന്  കേരളാ ഗവണ്മെൻറിന് മുൻപിൽ വയ്ക്കുവാനും അത് ഗുണകരമായ തരത്തിൽ നടപ്പിലാക്കുവാനും  സർക്കാരിനും കഴിയും .കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഡോ.ബാബു സ്റ്റീഫൻ ഇതിനോടകം തന്നെ നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട് .കേരളം പ്രളയക്കെടുതിയിലായ സമയത്ത് ഒരു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നൽകി കൈത്താങ്ങായത് .ഫൊക്കാനയുടെ കേരളാ കൺവെൻഷനോടനുബന്ധിച്ചു  നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫൊക്കാനയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുവാൻ ഡോ.ബാബു സ്റ്റീഫന് കഴിഞ്ഞു .

അമേരിക്കൻ ഇന്ത്യക്കാരുടെയിടയിൽ നിറസാന്നിദ്ധ്യമായ മാദ്ധ്യമ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, നിരീക്ഷകൻ, ബിസിനസ് സംരംഭകൻ , ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിത്വം നിലനിർത്തുന്ന ഡോ. ബാബു സ്‌റ്റീഫന്റെ ജീവിതം ആഗോള മലയാളിസമൂഹം മനസ്സിരുത്തി വിലയിരുത്തേണ്ട ചരിത്രമാണ്.കേരളമെന്ന ഭൂമികയിൽ നിന്ന് അമേരിക്കയെന്ന സാമ്രാജ്യത്തിലേക്ക് വളർന്ന , ഒരു പദവിയോ, സ്ഥാനമോ ഇല്ലെങ്കിൽ പോലും നമുക്കെല്ലാം അഭിമാനകരമായി വളരുവാനും , ആളുകൾ സ്വമേധയാ പിന്തുടരുന്ന തരത്തിലുള്ള മാതൃകയാകുവാനും   സാധിച്ചത് ഡോ.ബാബു സ്‌റ്റീഫന്റെ സ്ഥിരോത്സാഹവും സ്വയം വളരുവാനുള്ള ആഗ്രഹവും , മറ്റുള്ളവരെ വളർത്തുവാനുമുള്ള ശ്രമവുമാണ് .കേരളത്തിന്റെ വികസന പ്രക്രിയയിൽ മാറ്റമുണ്ടാക്കുവാൻ സാധിക്കുന്ന ഒരു പ്രവാസി സംഗമത്തിന്റെ ഭാഗമാകുവാൻ ഡോ.ബാബു സ്‌റ്റീഫനെ പോലെയുള്ള സംഘടനാ നേതാക്കൾ മുന്നോട്ടുവരുന്നത് അഭിമാനകരമാണ് .

അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനം – വിപുലീകരണ സാധ്യതകളും വെല്ലുവിളികളും,

നവ കേരളം എങ്ങോട്ട് – അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും,മലയാള ഭാഷ-സംസ്കാരം – പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും,

മലയാളിയുടെ അമേരിക്കൻ കുടിയേറ്റം – ഭാവിയും വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലും ഡോ.ബാബു സ്റ്റീഫന്റെ സാന്നിധ്യം ഉണ്ടായിരിക്കും .ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ ,ധനമന്ത്രി കെ.എൻ ബാലഗോപാൽ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ , ചീഫ് സെക്രട്ടറി വി.പി. ജോയി .ഡോ.വാസുകി ഐ എ എസ്‌  എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി,ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും . ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിലെ സാന്നിധ്യമാകും

നോർക്ക ഡയറക്ടർ ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തിലുള്ള ഓർഗനൈസിംഗ് കമ്മിറ്റിയിൽ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയാണ്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളിൽ,സിബി ഗോപാലകൃഷ്ണൻ എന്നിവരാണ് ജോ . സെക്രട്ടറിമാർ.പോൾ കറുകപ്പിള്ളിൽ ആണ് ഹോസ്പിറ്റാലിറ്റി ചെയർ .അമേരിക്കയിലെ പ്രവാസി സഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ വലിയ ഒരു സദസിനെ പ്രതീക്ഷിക്കുന്ന ലോക കേരള സഭ  അമേരിക്കൻ മേഖലാ സമ്മേളനം ഒരു ചരിത്ര സംഭവമാക്കി മാറ്റുവാനാണ്  സംഘാടകരുടെ ശ്രമം .മേഖലാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപം നൽകിയ വിവിധ കമ്മിറ്റികൾ ഇവയാണ്.

ഫിനാൻസ്-ചെയർ പെഴ്സൻ-. കെ ജി മന്മഥൻ നായർ ,പൊതു സമ്മേളനം-ചെയർ-ഡോ. എം അനിരുദ്ധൻ, കോ. ചെയർ ഡോ. ബാബു സ്റ്റീഫൻ, ഡോ. ജേക്കബ് തോമസ്,ഫുഡ് & ബീവറേജ്-ചെയർ- പീലിപ്പോസ് പിലിപ്പ്, രജിസ്ടേഷൻ & റിസപ്ഷൻ-ചെയർപെഴ്സൻ- എ പി ഹരിദാസ്, കോ ചെയർ സുബിൻ കുമാരൻ,കൾചറൽ കമ്മിറ്റി-ചെയർ പെഴ്സൻ – ഷിജി അലക്സ്, കോ ചെയർ റീനാ ബാബു,റവന്യു കമ്മിറ്റി-ചെയർ-സജിമോൻ ആന്റണി, കോ ചെയർ- ടി. ഉണ്ണികൃഷ്ണൻ,മീഡിയാ & പബ്ളിസിറ്റി-ചെയർ- അനുപമാ വെങ്കിടേശ്വരൻ, കോ ചെയർ- റോയി മുളകുന്നം,സുവനീർ കമ്മിറ്റി ചെയർ- ടി പി ലിഷാർ,ബിസിനസ് മീറ്റ് മാനേജ്മെൻറ് കമ്മറ്റി-ചെയർമാൻ- ഡോ. എം അനിരുദ്ധൻ,ബിസ്നസ് ടു ബിസിനസ് കമ്മിറ്റി-ചെയർ- ജോൺ ഐസക്ക്, കോ ചെയർ- ഷിബു പിള്ള,ടെക്നിക്കൽ (ഐ റ്റി) കമ്മറ്റി-കിരൺ ചന്ദ്രൻ.

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം: ഡോ.ബാബു സ്റ്റീഫൻ ഡയമണ്ട് സ്പോൺസർ

ഡോ.ബാബു സ്റ്റീഫൻ