ജോസ് കണിയാലി 

ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ലോക കേരള സഭ  ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ അറിയിച്ചു.സമ്മേളന നഗരിയായ ന്യൂയോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർക്വേ ഹോട്ടൽ ,സമ്മേളന ഹാളുകൾ ,അതിഥികൾക്കായുള്ള സൗകര്യങ്ങൾ,സമാപന സമ്മേളനം നടക്കുന്ന ടൈം സ്‌ക്വയറിലെ സൗകര്യങ്ങൾ എല്ലാം കെ ജി മന്മഥൻ നായർ ,ഡോ.ബാബു സ്റ്റീഫൻ,പോൾ കറുകപ്പിള്ളിൽ ,ജോൺ ഐസക് ,ഇവന്റ് മാനേജ്‌മെന്റ് കോ ഓർഡിനേറ്റർ നീറ്റാ ബേസിൻ എന്നിവർ വിലയിരുത്തി .മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ലോകകേരളസഭാ അമേരിക്കൻ മേഖലാ സമ്മേളനം പരിപൂർണ്ണ വിജയത്തിലാക്കുവാനുള്ള ശ്രമത്തിലാണ് സംഘാടകർ.

ഫൊക്കാനയുടെ ആദ്യ പ്രസിഡന്റും ഇപ്പോൾ നോർക്ക ഡയറക്ടറുമായ  ഡോ. എം അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ അയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിച്ചു വരുന്നു .ഓർഗനൈസിംഗ് കമ്മിറ്റിയിൽ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയാണ്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളിൽ സിബി ഗോപാലകൃഷ്ണൻ എന്നിവരാണ് ജോ . സെക്രട്ടറിമാർ.ഹോസ്പിറ്റാലിറ്റി ചെയർ ആയി പോൾ കറുകപ്പിള്ളിയിയും ബിസിനസ് പ്രോഗ്രാം ചെയർ ആയി ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ജോൺ ഐസക്കും പ്രവർത്തിക്കുന്നു .അനുപമ വെങ്കിടേഷ് ,റോയ് മുളകുന്നം എന്നിവരാണ് മീഡിയ കോ-ഓർഡിനെറ്റർമാർ.വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു വിപുലമായ പ്രവർത്തനങ്ങൾ  ഈ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്നുവരുന്നതായി  കെ.ജി മന്മഥൻ നായർ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ ,ധനമന്ത്രി കെ.എൻ ബാലഗോപാൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ  കൃഷ്ണൻ , ചീഫ് സെക്രട്ടറി വി.പി. ജോയി .ഡോ.വാസുകി ഐ എ എസ്‌  എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി,ജനറൽ മാനേജർ അജിത് കോലശേരി,നോർക്ക ഡയറക്ടർ ജെ കെ മേനോൻ   തുടങ്ങി ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിൽ പങ്കെടുക്കും .

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ  സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു