ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: കോവിഡ് മഹാമാരിയുടെ കനത്ത പ്രഹരമേറ്റു തളർന്ന കേരളത്തിലെ ജനങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന.ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ആദ്യ ഗഡുവായി സ്വരൂപിച്ച ഒരുകോടിയിലധികം  രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ജൂലൈ ആറിനു ചൊവ്വാഴ്ച്ച  രാവിലെയോടെ കേരളത്തിൽ എത്തിച്ചേരും.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ശനിയാഴ്ച്ചയായിരുന്നു ന്യൂയോർക്കിൽ നിന്ന് വിമാന മാർഗം മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചത്.  മുഖ്യമന്ത്രിയുടെ കോവിഡ് വാക്സീൻ ചലഞ്ചിലേക്കുള്ള ഫൊക്കാനയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപയുടെ ചെക്കും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് വെർച്ച്വൽ ആയി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തുക സംസ്ഥാന അക്കൗണ്ടിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ഫൊക്കാനയ്ക്കും അമേരിക്കൻ മലയാളികൾക്കും ഇത് ചരിത്രപരമായ നേട്ടമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഉണ്ടായ കഴിഞ്ഞ രണ്ടു മഹാപ്രളയ കാലത്തും ഫൊക്കാന കേരളത്തിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തിയിരുന്നു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു
ശനിയാഴ്ച്ചയാണ് 42 ബോക്സുകൾ വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ന്യൂയോർക്കിൽ നിന്ന് വിമാനമാർഗം കയറ്റി അയച്ചത്.  വെൻറ്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, N95 മാസ്കുകൾ, KN95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ , ഫേസ് ഷീൽഡുകൾ, ഡിസ്പോസബിൾ സ്റ്റെറിലൈസ്ഡ് കൈയുറകൾ, ഡിസ്‌പോർസബിൾ  റിസസിറ്റേറ്റർ (resuscitator) തുടങ്ങിയ അവശ്യ മെഡിക്കൽ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിലായി കയറ്റി അയച്ചിരിക്കുന്നത്.
ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം തുകയുടെ ഉപകരണങ്ങൾ കയറ്റി അയയ്ക്കാൻ കഴിഞ്ഞത് ഒരു മഹത്തായ ദൗത്യം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കഴിഞ്ഞ രണ്ടു മഹാപ്രളയകാലങ്ങളിലും  യഥാസമയം കേരളത്തിന് സഹായ ഹസ്തവുമായി ഫൊക്കാന എത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഫൊക്കാനയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നാണിതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

റോക്ക്ലാൻഡ് കൗണ്ടിയിലെ മലയാളിയായ ലെജിസ്ലേച്ചർ ഡോ. ആനി പോളിന്റെ ഊറ്റമായ പിന്തുണകൊണ്ടും സഹായങ്ങൾകൊണ്ടുമാണ് ഇത്രയേറെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിക്കാൻ കഴിഞ്ഞതെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. ഡോ. ആനി പോൾ വഴി റോക്ക്ലാൻഡ് കൗണ്ടിയിലെ ആശുപത്രികളിലെ മേധാവികളുമായി നിരന്തരമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതിന്റെ ഫലമായാണ് മെഡിക്കൽ സമഗ്രഹികൾ സംഭരിക്കാനായത്. രാമപോ ടൗൺഷിപ്പ്, ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ, ആൾട്ടോർ സേഫ്റ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് മെഡിക്കൽ ഉപകാരങ്ങൾ സംഭാവനയായി നൽകിയത്.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണിയും ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും ഫോക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിയും ചേർന്നാണ് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങിയത്.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

കഴിഞ്ഞയാഴ്ച്ചയാണ് മെഡിക്കൽ സാമഗ്രികൾ ഈ സ്ഥാപനങ്ങളിൽ നിന്ന് സംഭരിച്ചത്. ഇവ പിന്നീട് ജനറൽ സെക്രെട്ടറി സജിമോൻ ആന്റണിയുടെ ന്യൂജേഴ്സിയിലുള്ള വസതിയിലെത്തിച്ച് പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ശേഷം ന്യൂയോർക്കിലുള്ള ഷിപ്പിംഗ് കമ്പനിയായ ടി.എസ്. എ വെയർ ഹൗസിലേക്ക് കയറ്റി അയച്ചു.

ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് തോമസ് തോമസ് , അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഫോക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കെ.സി.എഫ് പ്രസിഡണ്ടും നാഷണൽ കമ്മിറ്റി അംഗവുമായ കോശി കുരുവിള, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, സജിമോൻ ആന്റണിയുടെ ഭാര്യ ഷീന, മക്കളായ ഈവ, എവിൻ, ഈത്തൻ എന്നിവർ പായ്ക്കിങ്ങിനും ലേബലിംഗിനും കയറ്റി അയയ്ക്കാനും സഹായിച്ചു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ലെജിസ്ലേറ്റർ ആനി പോളിന്റെ ഉപാധികളില്ലാത്ത പിന്തുണയുടെ കോർഡിനേഷനും കൊണ്ടു മാത്രമാണ് ഇത്തരമൊരു വൻ ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് ഇതിനു സജീവ നേതൃത്വം നൽകിയ സെക്രട്ടറി സജിമോൻ ആന്റണി നന്ദിയോടെ സ്മരിച്ചു. ഫൊക്കാനയുടെ സേവനപാതയിൽ മറ്റൊരു പൊൻ തൂവൽ കൂടി ചാർത്തി നൽകിയ ഈ മഹായജ്ഞത്തിനുവേണ്ടി ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്ത സജിമോൻ ആന്റണിയെ പ്രസിഡണ്ട് ജോർജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, തുടങ്ങിയ ഫൊക്കാന നേതാക്കന്മാർ അഭിനന്ദിച്ചു. ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിലിന്റെയും എക്സ്ക്യൂട്ടീവ് കമ്മിറ്റിയുടെയും സജീവമായ പിന്തുണയും ഇക്കാര്യത്തിൽ തനിക്കുണ്ടായിരുന്നുവെന്നും സജിമോൻ ആന്റണി പറഞ്ഞു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യുവാണ് കോവിഡ് വാക്സീൻ ചലഞ്ചിലേക്ക് ഏറ്റവും കൂടുതൽ തുകയായ 5000 ഡോളർ കൈമാറിയത്. സെക്രട്ടറി സജിമോൻ ആന്റണി 1000 ഡോളറും സംഭാവന നൽകി.

മലയാളി അസോസിഷൻ ഓഫ് ന്യൂ ജേഴ്സി (മഞ്ച്), കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ഗ്രാമം- റിച്ച്മോണ്ട്,  വനിതാ- കാലിഫോർണിയ, മങ്ക-കാലിഫോർണിയ എന്നീ അസോസിഷനുകളും വാക്സീൻ ചലഞ്ചിലേക്ക് സമഗ്രമായ സംഭാവനകൾ നൽകിയിരുന്നു. കൂടാതെ ഫൊക്കാനയുടെ മറ്റ് അംഗങ്ങളും അംഗസംഘടനകളും വാക്സീൻ ചലഞ്ചിലേക്ക് ഫൊക്കാന വഴിയും നേരിട്ടും സംഭാവനകൾ നൽകിയിരുന്നു.

ഫൊക്കാനയ്ക്കിത് ചരിത്ര മുഹൂർത്തം; ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു